Kerala

അന്‍വര്‍ ജയില്‍മോചിനായി, ഗംഭീര വരവേല്‍പുമായി പ്രവര്‍ത്തകര്‍, എം എല്‍ എ എന്ന പരിഗണന കിട്ടിയില്ലെന്ന് അന്‍വര്‍

പിണറായി സ്വന്തം കുഴി തോണ്ടുകയാണെന്ന് പി വി അന്‍വര്‍ പറഞ്ഞു

Published by

മലപ്പുറം : നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പി വി അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി. മാലയിട്ടും പൊന്നാടയണിയിച്ചും മധുരം വിതരണം ചെയ്തും ഗംഭീര സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍.

തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ അന്‍വര്‍ നൂറ് ദിവസം ജയിലില്‍ കിടക്കാന്‍ തയാറായാണ് വന്നതെന്നും പറഞ്ഞു. ജുഡീഷ്യറിയില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്നും അത് കിട്ടിയെന്നും അന്‍വര്‍ പറഞ്ഞു.

അറസ്റ്റ് ചെയ്തപ്പോള്‍ തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി. യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം എല്ലാവരും ധാര്‍മിക പിന്തുണ നല്‍കി. അതില്‍ വലിയ ആശ്വാസമുണ്ട്. വന്യമൃഗ വിഷയം വലിയ പ്രാധാന്യമര്‍ഹിക്കുന്നു എന്നുള്ളതുകൊണ്ടാണ് വലിയ പിന്തുണ കിട്ടിയത്- അന്‍വര്‍ പറഞ്ഞു.

പിണറായി സ്വന്തം കുഴി തോണ്ടുകയാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. സിപിഎം ഇനി അധികാരത്തില്‍ വരാതിരിക്കാനുള്ള കരാറാണ് ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയത്. ക്രൈസ്തവ സമൂഹത്തെ വനഭേദതഗതി ബില്ലിലൂടെ ദ്രോഹിക്കാന്‍ പോകുകയാണെന്നും അന്‍വര്‍ പറഞ്ഞു. വനഭേദതഗതി ബില്ല് പാസായിരുന്നെങ്കില്‍ തന്നെ വനം വകുപ്പ് ആയിരിക്കും കസ്റ്റഡിയിലെടുക്കുക.ഇപ്പോള്‍ ജാമ്യം കിട്ടില്ലായിരുന്നു.

ഒറ്റയാള്‍ പോരാട്ടം അവസാനിപ്പിക്കുകയാണെന്നും പിണറായിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ യുഡിഎഫുമായി ചേര്‍ന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ വെളിപ്പെടുത്തി.

നിയമസഭ സമ്മേളനത്തില്‍ സ്പീക്കറുടെ ചേമ്പര്‍ എടുത്ത് കളഞ്ഞവരാണ് സിപിഎമ്മുകാര്‍. ഡിഎഫ്ഒ ഓഫീസില്‍ ആകെയുണ്ടായത് 2000 രൂപയുടെ നഷ്ടമാണ്. സിപിഎമ്മിന് ഇപ്പോള്‍ സമരങ്ങള്‍ മോശമായി തോന്നിയിട്ടുണ്ട്. സുകു അറസ്റ്റിലായതില്‍ അത്ഭുതമില്ലെന്നും ഇനിയും പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അന്‍വര്‍ പറഞ്ഞു.

ജയിലില്‍ എംഎല്‍എയെന്ന പരിഗണന കിട്ടിയില്ല. ഭക്ഷണം താന്‍ കഴിച്ചില്ല. ഭക്ഷണത്തെക്കുറിച്ച് സംശയം തോന്നിയതു കൊണ്ടാണ് കഴിക്കാതിരുന്നത്. കുറേ പേരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ചരിത്രമുണ്ടല്ലോ. ഉച്ചക്ക് നല്‍കിയ ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല. ഒരു കട്ടില്‍ മാത്രമാണ് നല്‍കിയത്. തലയണ ചോദിച്ചിട്ട് നല്‍കിയില്ലെന്നും അന്‍വര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by