ചെന്നൈ: തമിഴ്നാട്ടിലെ അണ്ണാ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി മഹിളാമോര്‍ച്ച നേതാക്കള്‍ ഗവര്‍ണര്‍ ആര്.എന്‍.രവിക്ക് നിവേദനം നല്കി.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതിനായി മഹളാമോര്ച്ച മധുരയില്‍ നിന്നും നീതി യാത്ര ആരംഭിച്ചിരുന്നു. എന്നാല്‍ ജനാധിപത്യ വിരുദ്ധമായി നീതി യാത്ര തടയുകയും ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് വൃത്തിഹീനമായ സ്ഥലത്ത് താമസിപ്പിക്കുകയായിരുന്നു ഡിഎംകെ സര്‍ക്കാര്‍ ചെയ്തത്.
സംഭവത്തില്‍ ഒരു ഡിഎംകെക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസ് ഇയാളില്‍ മാത്രം ഒതുക്കി അട്ടിമറിക്കാനുള്ള നീക്കത്തിനാണ് സ്റ്റാലിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്റെ നേതൃത്വത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. ഖുശ്ബു സുന്ദര്‍, രാധിക ശരത്കുമാര് എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: