India

പോപ്പുലര്‍ ഫ്രണ്ടിന് വിദേശ ഫണ്ടുകള്‍; മുഖ്യപ്രതി പിടിയില്‍

Published by

ന്യൂദല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് നിയമ വിരുദ്ധമായി വിദേശ ഫണ്ടുകള്‍ ലഭ്യമാക്കിയിരുന്ന മുഖ്യ കണ്ണി എന്‍ഐഎയുടെ പിടിയില്‍. ബിഹാര്‍ ഈസ്റ്റ് ചംപാരണ്‍ ജില്ല സ്വദേശി മൊഹമ്മദ് സജ്ജാദ് ആലമാണ് പിടിയിലായത്. ഇയാള്‍ ദുബായിയില്‍ നിന്ന് തിരിച്ചെത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നാണ് എന്‍ഐഎ പിടികൂടുകയായിരുന്നു.

യുഎഇ, കര്‍ണാടക, കേരള എന്നിവിടങ്ങളിലെ പിഎഫ്‌ഐ അനുകൂലികളുടെ സഹായത്തോടെ ദുബായിയില്‍ നിന്ന് ഫണ്ടുകളെത്തിക്കുന്നതില്‍ ആലത്തിന് മുഖ്യ പങ്കുണ്ട്. ഇയാള്‍ പോപ്പുലര്‍ ഫണ്ട് ഉന്നത നേതാക്കളില്‍ നിന്ന് പരിശീലനവും നേടിയിട്ടുണ്ട്. ദേശ വിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2022 ജൂലൈയില്‍ ബിഹാര്‍ ഫുല്‍വാരി ഷെറീഫ് പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിലെ 18ാം പ്രതിയായ ആലത്തിനെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്തിനെതിരെ അതൃപ്തിയുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പിഎഫ്‌ഐയുടെ ദര്‍ശന രേഖയായ ഇന്ത്യ 2047 പ്രചരിപ്പിക്കുകയും ഭാരതത്തില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക ലക്ഷ്യം നേടിയെടുക്കാന്‍ യുവാക്കളെ പ്രേരിപ്പിച്ചതായും ആലത്തിനെതിരെ എന്‍ഐഎ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by