കോഴിക്കോട്: മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍. എന്‍. കക്കാട് പുരസ്‌കാര സമര്‍പ്പണം ഇന്ന് നടക്കും. കോഴിക്കോട് കെ. പി. കേശവമേനോന്‍ ഹാളില്‍ വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രസിദ്ധ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി കെ. പി. ബാബുരാജന്‍ മാസ്റ്റര്‍ പ്രശസ്തിപത്രം സമര്‍പ്പണം നടത്തും.
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ കക്കാട് അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. ഹരികൃഷ്ണന്‍ സി. പി. അധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ബാലസാഹിതി പ്രകാശന്‍ ചെയര്‍മാന്‍ ഡോ. ഗോപി പുതുക്കോട്, ഗോവ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, പ്രജിത് ജയപാല്‍, ഡോ. ആര്യ ഗോപി, ശ്രീലാസ് ശ്രീനിവാസന്‍ എന്നിവര്‍ സംസാരിക്കും.
ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്മാരായ മലയത്ത് അപ്പുണ്ണി, പി. പി. ശ്രീധരനുണ്ണി എന്നിവര്‍ സംബന്ധിക്കും. എന്‍. എന്‍. കക്കാടിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനം ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ എന്‍. എന്‍. കക്കാട് പുരസ്‌കാരം ലഭിച്ചത് ആലപ്പുഴ പുന്നപ്ര സ്വദേശി പി. എം. അഞ്ജനയുടെ ‘കണിക്കൊന്ന’ എന്ന കവിതാസമാഹാരത്തിനാണ്. മന്‍മേഘ് വി., ഭദ്ര എസ്. എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: