ന്യൂദെൽഹി:താൻ മുഖ്യമന്ത്രിയായിരിക്കെ നികുതിദായകരുടെ പണം ഉപയോഗിച്ച് പണിത തന്റെ ഔദ്യോഗിക വസതി വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ന്യൂദെൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പർവേഷ് സാഹബ് വർമ്മ ആവശ്യപ്പെട്ടു. തങ്ങളുടെ പണം ഉപയോഗിച്ച് പണിത” ശീഷ് മഹൽ സന്ദർശിക്കാൻ ന്യൂദെൽഹി മണ്ഡലത്തിലെ ജനങ്ങളെ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു ഞാൻ ഡൽഹി മുഖ്യമന്ത്രി അതിഷിക്ക് കത്തെഴുതിയതായി പർവേഷ് സാഹബ് വർമ്മ പറഞ്ഞു. കെജ്‌രിവാൾ എങ്ങനെയാണ് തങ്ങളെ കൊള്ളയടിച്ചതെന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും. അദ്ദേഹം പറഞ്ഞു. ഡൽഹി മുൻ മഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മയുടെ മകനായ പർവേഷ് സാഹബ് വർമ്മയാണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: