ന്യൂദല്‍ഹി: വഖഫ് ബോര്‍ഡിന്റെ സ്ഥലത്താണ് മഹാകുംഭമേള സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ച് പ്രയാഗ് രാജിലെ മുസ്ലിങ്ങള്‍. ഇപ്പോള്‍ ഈ അവകാശവാദത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഓള് ഇന്ത്യ മുസ്ലിം ജമാത്ത് പ്രസിഡന്റ് ഷഹാബുദ്ദീന് റസ് വി ബരേള്‍വി.
ജനവരി 13ന് മഹാകുംഭമേള നടക്കുന്നതിന് തൊട്ട് മുന്‍പാണ് ഈ അവകാശവാദവുമായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ എത്തിയത്. പ്രയാഗ് രാജിലെ ഏകദേശം 52 ബിഘ സ്ഥളം (32.5 ഏക്കറോളം) വഖഫ് ബോര്‍ഡിന്റേതാണെന്നാണ് അവകാശവാദം. അതുകൊണ്ട് മഹാകുംഭ മേള നടക്കുമ്പോള്‍ ഈ പ്രദേശത്തേക്ക് മുസ്ലിങ്ങള്‍ക്കുള്ള പ്രവേശനം തടയാന്‍ പറ്റില്ലെന്നും വഖഫ് ബോര്‍ഡ് വാദിക്കുന്നു.
മഹാ കുംഭമേള നടക്കുന്ന പ്രദേശം 25 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതില്‍ 14 മേഖലകള്‍ ജുന്‍സിയിലാണ്. പ്രയാഗ് രാജും ജുന്‍സിയും തമ്മില്‍ ഒമ്പത് കിലോമീറ്റര്‍ ദൂരമുണ്ട്. പ്രയാഗ് രാജിലെ കെ.സി. പന്ത് ഇന്‍സ്റ്റിറ്റ്യൂട്ടും വഖഫ് സ്ഥലമാണെന്ന് മുസ്ലിങ്ങള്‍ അവകാശപ്പെടുന്നു. ഈ കെട്ടിടത്തിലാണ് കുംഭമേളയുടെ ആര്‍ക്കൈവ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കുംഭമേള ആരംഭിക്കാന്‍ ദിവസങ്ങളേ ബാക്കിയുള്ളൂ എന്നതിനാല്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കാരണം 40 കോടി ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളെ ഉടനടി തിരിച്ചറിയാനുള്ളതാണ് ഓട്ടോമാറ്റിക് തിരിച്ചറിയല്‍ സംവിധാനമെന്ന് സീനിയല്‍ പൊലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞിരുന്നു. അതിനിടയിലാണ് വഖഫ് ബോര്‍ഡിന്റെ അമ്പരപ്പിക്കുന്ന ഈ അവകാശവാദം.
ഇതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ രംഗത്ത് വന്നു. നമാസ് വാദി പാര്‍ട്ടി മഹാകുംഭമേള കാരണം മുസ്ലിങ്ങള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന് ഭയപ്പടുമ്പോള്‍ നമാസ് വാദി ഗ്യാങ് പറയുന്നത് മഹാകുംഭമേള നടക്കുന്നത് വഖഫ് ബോര്‍ഡിന്റെ സ്ഥലത്താണെന്നാണെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ കുറ്റപ്പെടുത്തി.
“ഇസ്ലാം ഇവിടെ ഇല്ലാതിരുന്ന കാലത്തും മഹാകുംഭമേള ഇവിടെ നടത്തിയിരുന്നു. വഖഫ് ബോര്‍ഡാണ് ഇത് വഴി തുറന്നുകാട്ടപ്പെടുന്നത്. സകല മൗലാനമാരും ജിന്നയുടെ രീതി സ്വീകരിക്കുകയാണ്”. – വിനോദ് ബന്‍സാല്‍ ആരോപിച്ചു.
ഇന്ത്യയെ ഇസ്ലാം രാജ്യമാക്കി കീഴടക്കാമെന്ന ഗസ് വ-ഇ-ഹിന്ദ് എന്ന സ്വപ്നം നടപ്പാകാന്‍ പോകുന്നില്ല. വിനോദ് ബന്‍സാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: