ന്യൂദെൽഹി:ജഡ്ജിജിമാരും ജുഡിഷ്യൽ ഓഫീസർ മാരുമടക്കം 50 പേർക്കുള്ള ഇന്ത്യയിലെ പരിശീലന പരിപാടി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ റദ്ദാക്കി. ഫെബ്രുവരി 10 ന് മദ്ധ്യപ്രദേശിലെ നാഷണൽ ജുഡിഷ്യൽ അക്കാദമിയിലും സംസ്ഥാന ജുഡിഷ്യൽ അക്കാദമിയിലെയും ഏകദിന പരിശീലന പരിപാടിയാണ് റദ്ദാക്കിയതായി നിയമ മന്ത്രാലയ വക്താവ് അറിയിച്ചത്. പരിപാടിയുടെ ചെലവ് ഇന്ത്യയാണ് വഹിക്കേണ്ടിയിരുന്നത്.
അധികാരത്തിൽ നിന്നും പുറത്തായതിനെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് പാലായനം ചെയ്ത് ഇത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ട് കൊടുക്കണമെന്ന ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ആവശ്യത്തോട് അനുകൂല സമീപനം സ്വീകരിക്കാത്തത് ഇന്ത്യ – ബംഗ്ലാദേശ് ബന്ധം വഷളാകാൻ ഇടയാക്കി. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്ന ശേഷം ഹിന്ദു ന്യൂനപക്ഷങ്ങൾക്കും അവരുട ആരാധനാലയങൾക്കും നേരെ നടക്കുന്ന രൂക്ഷമായ ആക്രമണങ്ങളും ബന്ധം വഷളാവാനുള്ള കാരണമാണ്. രാജദ്രോഹകുറ്റം ചുമത്തി ബംഗ്ലാദേശിലെ ഹിന്ദു സന്യാസി ചിൻമോയ് ദാസിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ഏറെ പ്രകോപനം സൃഷ്ടിച്ചിരുന്നു.
നീതിയുക്തമായ വിചാരണ വേണമെന്ന് ഇന്ത്യ
രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച ഹിന്ദു സന്യാസി ചിൻമോയ് ദാസിന് ഉൾപ്പെടെ ന്യായമായ വിചാരണ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ന്യായമായ വിചാരണ ലഭിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: