പെരുമ്പാവൂർ : ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. വട്ടക്കാട്ടുപടിയിൽ താമസിക്കുന്ന അസം തെങ്കാം സ്വദേശി ജിൻ്റു ബൗറ (26)യെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്.
അങ്കുർ ബർവ്വ എന്നയാളേയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുവരും വട്ടക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലിക്കാരാണ്. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ ശനിയാഴ്‌ച വൈകീട്ടാണ് സംഭവം. ആക്രമണത്തിൽ ആങ്കുർ ബർവയ്‌ക്ക് സാരമായി പരിക്കേറ്റിരുന്നു.
ഇൻസ്പെക്ടർ സാം ജോസ്, എസ്.ഐമാരായ എൽദോ പോൾ, ജലീൽ, ഇബ്രാഹിംകുട്ടി, ശ്രീകുമാർ എ.എസ്.ഐ ബിജി, സീനിയർ സി പി ഒ രാജേഷ് സി പി ഒമാരായ സഞ്ജു ജോസ്, ആൻസി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: