മല്ലു സിംഗ് എന്ന സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറുയതാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ മാർക്കോ എന്ന പുതിയ ചിത്രത്തിലൂടെ പാന ിന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. റീലീസ് മുതൽ തന്നെ വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ ഹിറ്റായതോടെ, ഉണ്ണിയുടെ നിരവധി വീഡിയോകളും വൈറലാവുന്നുണ്ട്. അത്തരത്തിൽ ഉണ്ണി മുകുന്ദന്റെ ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റടിക്കുന്നത്
2018ൽ ഉണ്ണി മുകുന്ദൻ പാലക്കാട് ഒരു കോളേജിൽ എത്തിയപ്പോഴുള്ള ഒരു വീഡിയോ ആണ് ഇത്. നടനെ കണ്ടതും വിദ്യാർത്ഥികളെല്ലാം ബാരിക്കേഡിന് അടുത്തെത്തുകയായിരുന്നു. ഇതോടെ, ഭാരം താങ്ങാനാവാതെ, ബാരിക്കേഡ് മുന്നിലേക്ക് ചാഞ്ഞു. ഇതോടെ, സമയോചിതമായ ഇടപെടലിലൂടെ ഉടൻ ഉണ്ണി മുകുന്ദൻ ബാരിക്കേഡ് താങ്ങുകയായിരുന്നു. പിന്നാലെ ഒപ്പം നിന്നവരും ബാരിക്കേഡ് കൂടെ താങ്ങി.
‘ഞാനുള്ളപ്പോൾ നിങ്ങളെ വീഴാൻ ഒരിക്കലും അനുവദിക്കില്ല’ എന്ന കാപ്ഷനോടെ, ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മാർക്കോ ഹിറ്റ് ായി മുന്നോട്ട് പോവുന്നതിനിടെ പഴയ വീഡിയോ വീണ്ടും സോഷ്യൽ മീഡയയിൽ ഇടം പിടിച്ചിരിക്കുകയാണ്. സാധാരണക്കാരനായഒരാൾക്ക് ഇത് ചെയ്യാനാവില്ല, അസാമാന്യ കരുത്ത് എന്ന കാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ ബജ്‌റംഗ്ബലി, മസിലളിയന് ഇതൊക്കെ നിസാരം എന്നൊക്കെയുള്ള കമന്റുകൾ വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: