വാഷിംഗ്ടണ്‍: ഇയാള്‍ ഒരു ദിവസം 48 കോടി രൂപ വീതം സമ്പാദിക്കുന്നു എന്ന് വിശ്വസിക്കാനാകാതെ ഇപ്പോഴും മൂക്കത്ത് വിരല്‍വെയ്ക്കുകയാണ് ഇന്ത്യക്കാര്‍. ഹരിയാനയിലെ അംബാല സ്വദേശിയായ ജഗദീപ് സിംഗാണ് ഇത്രയും ശമ്പളം കൈപ്പറ്റുന്നത്. യുഎസിലെ സാന്‍ജോസില്‍ സ്വന്തമായി സ്ഥാപിച്ച ഒരു ടെക്നോളജി കമ്പനിയുടെ സിഇഒ ആണ് ജഗദീപ് സിംഗ്.
നാളത്തെ ഇവി കാറുകള്‍ക്ക് മറ്റന്നാളത്തെ ഇവി ബാറ്ററി നല്കി
ക്വാണ്ടംസ്കേപ് ടെക്നോളജീസ് എന്ന കമ്പനിയുടെ സിഇഒ ആണ്. സ്വന്തമായി ഇവി ബാറ്ററി നിര്‍മ്മിക്കുന്ന ക്വാണ്ടംസ്കേപ് എന്ന കമ്പനിയുടെ സിഇഒ ആണ് ജഗദീപ് സിങ്ങ്. ജഗദീപ് സിങ്ങിന്റെ കമ്പനി നിര്‍മ്മിക്കുന്ന ബാറ്ററികള്‍ ഖര ബാറ്ററികളാണ്. ഇതില്‍ സാധാരണ ഇലക്ട്രിക് കാറുകള്‍ക്ക് ഉപയോഗിക്കുന്ന ലിതിയം അയോണ്‍ ബാറ്ററിപോലെ ദ്രാവകാവസ്ഥയിലുള്ള ഇലക്ട്രോലൈറ്റുകള്‍ ഉപയോഗിക്കുന്നില്ല. ഇത് ജഗദീപ് സിങ്ങിന്റെ ക്വാണ്ടംസ്കേപ് നിര്‍മ്മിക്കുന്ന ബാറ്ററിയുടെ ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുന്നു. ഇതോടെ കൂടുതല്‍ കമ്പനികളും അവര്‍ നിര്‍മ്മിക്കുന്ന വൈദ്യുതവാഹനങ്ങളില്‍ ഈ ഖരബാറ്ററികള് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു. മാത്രമല്ല, ഈ ഖര ബാറ്ററികള്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാനുമാകും. ഇതോടെ വൈദ്യുതി വാഹനങ്ങളുടെ വലിയൊരു തലവേദന ഒഴിവാക്കാന്‍ ജഗദീപ് സിങ്ങിന്റെ കമ്പനിക്ക് സാധിച്ചു. റീചാര്‍ജ്ജ് ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുന്നു എന്ന തലവേദനയും ബാറ്ററിയുടെ ഊര്‍ജ്ജക്ഷമത സംബന്ധിച്ച ആശങ്കയും അകറ്റുന്നു.. ഇതോടെ ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മെച്ചപ്പെട്ട സാധ്യതയായി ജഗദീപ് സിങ്ങിന്റെ ബാറ്ററികള്‍ മാറി.ലോകത്തെവിടെയെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ നിര്മ്മിയ്ക്കുന്നോ അവിടെയെല്ലാം ക്വാണ്ട്സ്കേപ് ഖരബാറ്ററികള് ഉപയോഗിക്കുന്നു.
ഇന്നത്തെ കുട്ടികള്‍ക്ക് പാഠമാക്കാം ജഗദീപ് സിങ്ങിന്റെ ഈ വിജയരഹസ്യം?
ഇപ്പോഴത്തെ കുട്ടികള്‍ക്ക് കണ്ട് പഠിക്കാവുന്നതാണ് ജഗദീപ് സിങ്ങിന്റെ ഈ വിജയരഹസ്യം. അത് മറ്റൊന്നുമല്ല. മികച്ച വിദ്യാഭ്യാസ അടിത്തറ നേടുക എന്നതാണ് ഇതിന്റെ ആദ്യപടി. 52കാരനായ ജഗദീപ് സിംഗ് അമേരിക്കയിലെ സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിടെകും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിഎയും പാസായിട്ടുണ്ട്. നല്ല ഒരു കോമ്പിനേഷനാണ് ബിടെകും അതിന് ശേഷമുള്ള എംബിഎയും നല്‍കുക. ടെക്നോളജി മനസ്സിലാക്കാന്‍ ബിടെക് സഹായിക്കും. ബിസിനസ് സാധ്യതകള്‍ തിരിച്ചറിയാന്‍ എംബിഎയും സഹായിക്കും.
രണ്ടാമത്തെ കാര്യം, മികച്ച കമ്പനികളില്‍ ഒരേ മേഖലയില്‍ ജോലി ചെയ്ത് ആ വിഷയം ആഴത്തില്‍ പഠിക്കുക എന്നതാണ്. എങ്കില്‍ പിന്നീട് സ്വന്തമായിപ്പോലും വ്യവസായസംരംഭം തുടങ്ങാനാകും. ആര്‍ക്കും തോല്പിക്കാനാകാത്ത സംരംഭം ആരംഭിക്കാനാകും. ജഗദീപ് സിങ്ങിന്റെ കാര്യമെടുക്കുക. അദ്ദേഹം എംബിഎ പഠനം കൂടി പൂര്‍ത്തിയാക്കിയ ശേഷം പുറത്തിറങ്ങി ആദ്യത്തെ പത്ത് വര്‍ഷത്തോളം അമേരിക്കയിലെ മികച്ച ടെക് കമ്പനികളില്‍ ജോലി ചെയ്ത വ്യക്തിയാണ്. ഒരു കമ്പനിയിലല്ല. മാറി മാറി വിവിധ കമ്പനികളില്‍ ജോലി ചെയ്തു. അതോടെ വിവിധ കമ്പനികളുടെ രീതികള്‍ പഠിക്കാനായി.
ഇന്ത്യയിലെ പല കമ്പനികളുടെയും വാര്‍ഷിക വരുമാനത്തേക്കാള്‍ കൂടുതലാണ് ജഗദീപ് സിങ്ങിന്റെ ഇന്നത്തെ വാര്‍ഷിക ശമ്പളം. ഇപ്പോള്‍ അദ്ദേഹത്തിന് കമ്പനിയുടെ ഓഹരികള്‍ ഉള്‍പ്പെടെ 230 കോടി ഡോളര്‍ (19,726 കോടി രൂപ) ആണ് ഒരു വര്‍ഷത്തെ ശമ്പളം. സസ്റ്റെയ്നബിള്‍ ട്രാന്‍സ്പോര്‍ട്ട്, റിന്യൂവബിള്‍ എനര്‍ജി എന്നീ മേഖലകളിലെ സാധ്യതകളാണ് ജഗദീപ് സിങ്ങിന്റെ കമ്പനി നേട്ടമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: