India

പുരി ജഗന്നാഥ ക്ഷേത്രത്തിന് മുകളിൽ ഡ്രോൺ, അന്വേഷണം തുടങ്ങി

ഞായറാഴ്ച്ച പുലർച്ചെ 4.10ന്

Published by

ന്യൂദെൽഹി:ഞായറാഴ്‌ച്ച പുലർച്ചെ 4.10 ന് പുരി ജഗന്നാഥ ക്ഷേത്രത്തിന് മുകളിൽ ഡ്രോൺ പറന്നത് സുരക്ഷ ആശങ്ക ഉയർത്തി. അരമണിക്കൂറോളം നേരമാണ് ക്ഷേത്രത്തിന് മുകളിൽ ഡ്രോൺ പറന്നതെന്ന് ക്ഷേത്ര ജീവനക്കാർ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ പ്രത്യേക സംഘം രൂപീകരിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രോൺ നിരോധന മേഖലയായതിനാൽ സംഭവത്തിൽ ആശങ്കയുണ്ടെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.

  • നിയമവിരുദ്ധമായ ഈ കൃത്യം ചെയ്തത് ഏത് വ്യക്തിയായാലും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഒഡിഷ നിയമമന്ത്രി മന്ത്രി പൃഥിരാജ് ഹരിചന്ദൻ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ പുരി എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധുള്ളവരെ ഉടൻ പിടികൂടുകയും ഡ്രോൺ പിടിച്ചെടുക്കുകയും ചെയ്യും. ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ക്ഷേത്രസമുച്ചയത്തിന് ചുറ്റുമുള്ള നാല് കാവൽ ഗോപുരങ്ങളിൽ രാപ്പകൽ പൊലിസിനെ വിന്യസിക്കാൻ സർക്കാർ തീരുമാനമെടുക്കും. ഏതെങ്കിലും വ്ലോഗർ ക്ഷേത്രത്തിന് മുകളിൽ ഡ്രോൺ പറത്തിയതാകാമെന്ന് സംശയിക്കുന്നു. അങ്ങനെയാണെങ്കിൽ പോലും ഇതിന് പിന്നിലെ ദുരുദ്ദേശം തള്ളിക്കളയാനാകില്ല. മന്ത്രി വ്യക്തമാക്കി.
Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by