ന്യൂദൽഹി : ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയോട് കയർത്ത് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലെ വികസനത്തെക്കുറിച്ച് ആം ആദ്മി പാർട്ടി സർക്കാർ ഒന്നും മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് ഒവൈസി രംഗത്തെത്തിയത്.
മുസ്ലീം പ്രദേശങ്ങളിൽ എഎപി ഭരണകൂടം മാലിന്യം തള്ളുകയാണ് ഇപ്പോൾ ചെയ്യുന്നത്. മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിൽ ഒരു വികസനവും നടന്നിട്ടില്ലെന്നും അവർക്ക് ശരിയായ ക്ലിനിക്കുകളോ സ്കൂളുകളോ ഇല്ലെന്നും ഒവൈസി ആരോപിച്ചു.
കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മുസ്ലീങ്ങൾക്ക് നൽകുന്ന വീടുകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് രണ്ടിലധികം വിവരാവകാശ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും എഐഎംഐഎം മേധാവി പറഞ്ഞു.
അതേ സമയം ഫെബ്രുവരിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 29 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക നേരത്തെ ബിജെപി പുറത്തിറക്കി. കരോൾ ബാഗിൽ നിന്ന് ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം, രജൗരി ഗാർഡനിൽ നിന്ന് മഞ്ജീന്ദർ സിംഗ് സിർസ, ബിജ്വാസനിൽ നിന്ന് കൈലാഷ് ഗെഹ്‌ലോട്ട് എന്നിവരാണ്പ്രധാനമായും മത്സര രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: