Kollam

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 2 പേർ മരിച്ചു, 3 പേർക്ക് പരിക്ക്

Published by

കൊല്ലം:കൊല്ലം ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. ചടയമംഗലം നെട്ടേത്തറയിൽ വെച്ച് ടൂറിസ്റ്റ് ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന തമിഴ്നാട് നാഗർകോവിൽ രാധാപുരം സ്വദേശികളായ ശരവണൻ, ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ ഒരാള്‍ കൂടി മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by