സിഡ്നി: വിരമിക്കാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ വിശദീകരണവുമായി ഭാരത ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ. താന്‍ ഉടന്‍ വിരമിക്കുന്നില്ലെന്ന് രോഹിത് വ്യക്തമാക്കി. ഇപ്പോള്‍ ഫോമില്ലാത്തതിനാല്‍ മാറി നില്‍ക്കുന്നു അത്രമാത്രം. ചീഫ് സെലക്ടറും പരിശീലകനുമായി ആലോചിച്ചാണ് സിഡ്നി ടെസ്റ്റില്‍ നിന്നും വിട്ടുനിന്നതെന്ന് രോഹിത് പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായ ബാറ്റിങ്ങില്‍ ഫോമിലല്ലാത്തതിനെത്തുടര്‍ന്ന് രോഹിത് വിരമിക്കുന്നതാണ് നല്ലതെന്ന് നിരവധി നിരൂപകരും മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് രോഹിതിന്റെ വിശദീകരണം.
ടീമിനെന്തോ ആവശ്യം അതാണ് ചെയ്യുന്നത്. അതിനപ്പുറം ഒന്നും ആലോചിച്ചിട്ടില്ല. വരുന്ന രണ്ടോ മൂന്നോ മാസത്തിനിടെ ഫോമിലെത്താനാകുമെന്നാണ് പ്രതീക്ഷ. അടുത്ത അഞ്ചോ ആറോ മാസത്തില്‍ എന്തൊക്കെയാണ് സംഭവിക്കുക എന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കാറില്ല. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നതാണ് നോക്കാറുള്ളത്.
ക്രിക്കറ്റ് അനിശ്ചിതത്വങ്ങളുടെ കളിയാണ്. ജീവിതം പേലെ തന്നെ ക്രിക്കറ്റിലും തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്തെന്ന് നിര്‍ണയിക്കാനാവില്ല. ഒന്നിനും ഒരു ഗ്യാരന്റിയുമില്ല. കാര്യങ്ങള്‍ വേഗം മാറും. ഞാന്‍ തിരിച്ചുവരും. ചിലര്‍ ഒരു പേനയുമെടുത്ത് അവിടെയുമിവിടെയുമിരുന്ന് എന്തെങ്കിലുമൊക്കെ എഴുതും. അതുകൊണ്ട് ജീവിതത്തില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. വളരെ പക്വതയുള്ളയാളാണ് ഞാന്‍. രണ്ട് കുട്ടികളുടെ അച്ഛനുമാണ്. തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുമുണ്ട്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും- രോഹിത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: