സൂറത്ത് : മാനവപുരോഗതിക്ക് അക്കാദമിക അറിവും അനുഭവസമ്പത്തും സംയോജിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദ ബോസ്. ‘നമ്മുടെ അറിവും ശക്തിയും മൂല്യങ്ങളും സമൂഹത്തിന്റെ ക്ഷേമത്തിനായി വിനിയോഗിക്കണം.’ – ഗവര്‍ണര്‍ പറഞ്ഞു.
ഗുജറാത്തിലെ പ്രന്സ്ലയില് 25ാമത് രാഷ്ട്ര കഥാശിബിരത്തില് ‘ദേശീയോദ്ഗ്രഥനം, മൂല്യങ്ങള്‍, ഭാവി’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഗവര്‍ണര്‍.
പ്രകൃതിയില്‍ നിന്നും സസ്യങ്ങളില്‍ നിന്നും ജീവജാലങ്ങളില്‍ നിന്നും പഠിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ‘മനുഷ്യര്‍ പൂര്Cരോ തികഞ്ഞവരോ അല്ല, എന്നാല്‍ നമ്മുടെ ആത്യന്തിക ലക്ഷ്യം യഥാര്‍ത്ഥ മനുഷ്യരാകാന്‍ പരിശ്രമിക്കുക’ എന്നതായിരിക്കണം – ആനന്ദ ബോസ് പറഞ്ഞു.
2024 ഡിസംബര്‍ 28ന് ആരംഭിച്ച് 2025 ജനുവരി 5ന് അവസാനിക്കുന്ന പരിപാടിയില്‍ കൊല്‍ക്കത്ത സര്‍വകലാശാലയിലെ സംസ്കൃത വിഭാഗം മേധാവി ഡോ. കമല്‍ കെ. മിശ്രയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്.
രാജ്യത്തുടനീളമുള്ള 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം 20,000 സായുധ സേനാംഗങ്ങളും 250 സന്നദ്ധപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കുന്നു.
കേന്ദ്രമന്ത്രി സഞ്ജയ് സേത്ത്, സഞ്ജീവ് സന്യാല്‍ (പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്), മേജര്‍ ജനറല്‍ ജി.ഡി. ബക്ഷി, സംഘാടകന്‍ സ്വാമി ധര്മ്മബന്ധു ജി എന്നിവരുള്‍പ്പെടെ വിശിഷ്ടാതിഥികള്‍ കല്‍ക്കട്ട സര്‍വകലാശാലയിലെ സംസ്കൃത വകുപ്പിനെ വേദിയില്‍ ആദരിച്ചു.
ഭാരത സായുധ സേന, നാവിക സേന, വായുസേന, ആര്‍മി, ഭാരത് കോസ്റ്റ് ഗാര്‍ഡ്, ബിഎസ്എഫ് എന്നിവയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ വിവിധ പങ്കാളികള്‍ക്കിടയില്‍ ദേശീയ മൂല്യങ്ങള്‍, വിജ്ഞാന കൈമാറ്റം, ഐക്യം എന്നിവ വളര്‍ത്തിയെടുക്കുന്നതില്‍ ഒരു പ്രധാന നാഴികക്കല്ലാണ് 25ാമത് രാഷ്ട്ര കഥ ശിബിര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: