തൃശൂര്‍: ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ നിന്നുളള ശബരിമല തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു.തൃശൂര്‍ പൂങ്കുന്നത്ത് നടന്ന സംഭവത്തില്‍ കൊല്ലം സ്വദേശി ജിബിന്‍ ബാബു (27) വിനാണ് പരിക്കേറ്റത്.
ട്രിച്ചിയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച രണ്ട് മിനി ബസുകള്‍ക്ക് കടന്ന് പോകാന്‍ കെഎസ്ആര്‍ടിസി ബസ് വഴി നല്‍കിയില്ലെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. മിനി ബസില്‍ കെഎസ്ആര്‍ടിസി ബസ് ഉരസിയെന്നും പറയുന്നുണ്ട്.
തുടര്‍ന്ന് അയ്യപ്പ ഭക്തര്‍ കെഎസ്ആര്‍ടിസി ബസിനെ പിന്തുടര്‍ന്ന് പിടികൂടി. ശേഷം ഡ്രൈവറുമായി വാക്കേറ്റമുണ്ടാവുകയും ഇയാളെ വലിച്ച് പുറത്തിട്ട് മര്‍ദിക്കുകയുമായിരുന്നു .
രണ്ട് മിനി ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ഡ്രൈവറെ മര്‍ദിച്ച മൂന്ന് അയ്യപ്പഭക്തര്‍ക്കതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക