Kerala

അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് അധ്യാപകന്‍ മരിച്ചു

മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് അനുരഞ്ജ്

Published by

എറണാകുളം: അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് അധ്യാപകന്‍ മരിച്ചു. അങ്കമാലി ഫിസാറ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാം അസിസ്റ്റന്റ് പ്രൊഫസര്‍ അനുരഞ്ജാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. അങ്കമാലി ടെല്‍കിന് മുന്‍വശമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.

മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് അനുരഞ്ജ്.മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ് ളവര്‍
ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by