കൊച്ചി: 500 രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായുള്ള വാര്‍ത്ത വാട്സാപ്പില്‍ വൈറലായി പ്രചരിക്കുന്നു. തെറ്റായി പ്രിന്‍റ് ചെയ്ത ഒരു 500 രൂപ നോട്ടിന്റെ ചിത്രം അടക്കം പങ്കുവെച്ചാണ് വാട് സാപില്‍ ഈ വാര്‍ത്ത ചൂടപ്പം പോലെ പ്രചരിക്കുന്നത്.
നോട്ടിന് മുകളില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് അച്ചടിച്ചതില്‍ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. റിസര്‍വ്വ് എന്ന വാക്കില്‍ ഇ എന്ന ഇംഗ്ലീഷ് അക്ഷരത്തിന് പകരം എ എന്നാണ് അച്ചടിച്ചിരിക്കുന്നത്. RESERVE എന്ന വാക്ക് തെറ്റായ സ്പെല്ലിംഗോടെയാണ് വാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്.
മണ്ണാര്‍ക്കാട് ഭാഗത്താണ് ഈ കള്ളനോട്ട് പ്രചരിക്കുന്നതെന്നും വാട്സാപ്പില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു. മണ്ണാര്‍ക്കാട് ഭാഗത്തെ മൂന്ന് നാല് കടക്കാര്‍ ഈ നോട്ട് നോക്കാതെ സ്വീകരിക്കുക വഴി കുടുങ്ങിയിട്ടുണ്ടെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. അതുകൊണ്ട് കുടുങ്ങാതിരിക്കാന്‍ സ്പെല്ലിംഗ് കൃത്യമായി നോക്കി തിട്ടപ്പെടുത്തണമെന്നും പറയുന്നു. മണ്ണാര്‍ക്കാട് ചില കടക്കാര്‍ ഈ കള്ളനോട്ടുകള്‍ കിട്ടി കുടുങ്ങിയെന്നും കുടുങ്ങാതെ ബാക്കിയുള്ളവര്‍ ശ്രദ്ധിക്കണമെന്നും പറയുന്നതിനാല്‍ കിട്ടിയവര്‍ കിട്ടിയവര്‍ ഈ വാര്‍ത്ത മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: