കൊച്ചി : കൊച്ചിയിൽ 7500 പായ്‌ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. മുനമ്പം രവീന്ദ്ര പാലത്തിന് സമീപം കാവലംകുഴി വീട്ടിൽ ഷിജു (47) വിനെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മുനമ്പം പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാത്തിൽ പ്രതിയുടെ വീട്ടിൽ നടന്ന പരിശോധനയിലാണ് പത്ത് ചാക്കുകളിലായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. അമ്പത് ബണ്ടിലുകളാണ് ഉണ്ടായിരുന്നത്.
ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരിയാണെന്നാണ് ലഭ്യമാകുന്ന വിവരം. പാലക്കാട്ട് നിന്നാണ് ഇയാൾക്ക് പുകയില ഉൽപ്പന്നം കിട്ടുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികൾക്കിടയിലാണ് കൂടുതലായും വിൽപ്പന.
ഡാൻസാഫ് ടീമിനെ കൂടാതെ ഇൻസ്പെക്ടർമാരായ കെ.എസ് സന്ദീപ്, ഏ. എൽ അഭിലാഷ് എസ്.ഐമാരായ ഹേമന്ദ് മോഹൻ, പി.ഡി ജയകുമാർ, എ.എസ്.ഐ പി.ടി. ജിനി, സി പി ഒ തരുൺ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: