ലക്നൗ : മതമൗലികവാദികൾ ബ്രെയിൻ വാഷ് ചെയ്ത് മതം മാറ്റിയ മഹ്ദി അലി വീണ്ടും സനാതന ധർമ്മത്തിലേക്ക് മടങ്ങുന്നു . ശ്രീരാമ നഗരമായ അയോധ്യയിലെ കൗശാമ്പി സ്വദേശിയായ മഹ്ദി അലിയെ മുസ്ലീങ്ങൾ ബ്രെയിൻ വാഷ് ചെയ്താണ് ഇസ്ലാമിലേയ്‌ക്ക് എത്തിച്ചത് . മതം മാറ്റിയ ശേഷം അനൂജ് പ്രതാപ് സിംഗ് എന്ന പേര് മഹ്ദി അലി എന്നാക്കി മാറ്റി.
അതിനുശേഷം ഇസ്ലാമിക രീതിയിൽ ജീവിതം നയിക്കുകയായിരുന്നു. എന്നാൽ, ഇസ്‌ലാമിനുള്ളിൽ വ്യാപിക്കുന്ന തിന്മകൾ കണ്ടതോടെ മഹ്ദി അലി വീണ്ടും സനാതന ധർമ്മത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
‘ ഞാൻ മുസ്ലീമായപ്പോൾ അതിൽ നിലനിന്നിരുന്ന ദുരാചാരങ്ങളും രാഷ്‌ട്രത്തോടുള്ള വെറുപ്പും ഹിന്ദുക്കളോടും സനാതന ധർമ്മത്തോടുമുള്ള ഇസ്ലാമിസ്റ്റുകളുടെ ദുഷിച്ച മാനസികാവസ്ഥയും എന്നെ വല്ലാതെ വേദനിപ്പിച്ചു . അതുകൊണ്ടാണ് സനാതന ധർമ്മം സ്വീകരിക്കാൻ തീരുമാനിച്ചത്. ‘ മഹ്ദി അലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘മൗലികവാദികളായ മുസ്ലീങ്ങളുടെ കെണിയിൽ വീണാണ് ഞാൻ ഇസ്ലാം മതം സ്വീകരിച്ചത്. 2010ൽ ജിഹാദി മാനസികാവസ്ഥയുള്ള ചിലരുമായി ഞാൻ ബന്ധപ്പെട്ടു . അവർ എന്നെ ബ്രെയിൻ വാഷ് ചെയ്യുകയും ഇസ്ലാമിലേക്ക് സ്വാധീനിക്കുകയും ചെയ്തു. ആറ് വർഷത്തിന് ശേഷം, 2016 ൽ, ഞാൻ ഔദ്യോഗികമായി മുസ്ലീമായി പരിവർത്തനം ചെയ്യപ്പെട്ടു. 2017ൽ ഞാൻ ചെയ്തത് വലിയ തെറ്റാണെന്ന് എനിക്ക് മനസ്സിലായി, കാരണം സനാതനധർമ്മത്തേക്കാൾ വലിയ മറ്റൊരു മതം ലോകത്ത് ഇല്ല‘ – മഹ്ദി അലി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക