ന്യൂദൽഹി : എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദൽഹിക്കാരുടെ പണം ഉപയോഗിച്ചാണ് കെജ്‌രിവാൾ ശീഷ് മഹൽ പണിതതെന്നും അത് തലസ്ഥാനത്തെ ജനങ്ങൾക്ക് തിരിതെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ബ്ലോക്കായ ‘സുഷമ ഭവന്റെ’ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്.
“ചില കുട്ടികൾ എന്നെ കാണാൻ വീട്ടിൽ വന്നു. ദൽഹിക്ക് വേണ്ടി അരവിന്ദ് കെജ്‌രിവാൾ എന്താണ് ചെയ്തതെന്ന് ഞാൻ അവരോട് ചോദിച്ചു. അദ്ദേഹത്തിനായി ഒരു വലിയ ശീഷ് മഹൽ പണിതതായി കുട്ടികളിലൊരാൾ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാൾ രാഷ്‌ട്രീയത്തിൽ വന്നപ്പോൾ സർക്കാർ കാറും സർക്കാർ ബംഗ്ലാവും എടുക്കില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഇന്ന് അദ്ദേഹം ദൽഹിക്കാരുടെ പണം ഉപയോഗിച്ച് ശീഷ് മഹൽ പണിതെന്നും അമിത് ഷാ പരിഹസിച്ചു.
കൂടാതെ ഇന്ന് എഎപി തലവൻ സ്വന്തമായി 50,000 ചതുരശ്ര ഭൂമിയിൽ ഒരു ഗ്ലാസ് കൊട്ടാരം തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. 45 കോടി ദൽഹിക്കാരോട് കെജ്‌രിവാൾ ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: