കേപ്ടൗണ്‍: പാകിസ്ഥാനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ആദ്യ ദിനം ആതിഥേയര്‍ നേടിയിരിക്കുന്നത് നാല് വിക്കറ്റ് നഷ്ടത്തില്‍ 316. ആദ്യ മത്സരം ദക്ഷിണാഫ്രിക്ക ജയയിച്ച് മുന്നിലെത്തിയിരുന്നു.
സെഞ്ച്വറി പ്രകടനവുമായി പുറത്താകാതെ നില്ക്കുന്ന ഓപ്പണര്‍ റയാന് റിക്കല്ടോണിന്റെ(176)യും ക്യാപ്റ്റന്‍ തെംബ ബവൂമയുടെ(106) സെഞ്ച്വറി മികവും ആണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. തുടക്കത്തിലേ വലിയ തിരിച്ചടിയാണ് ആതിഥേയര്‍ നേരിട്ടത്. 72 റണ്‍സിലെത്തിയപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീടാണ് റിക്കല്ടോണും ബവൂമയും ഒന്നിച്ചത്. ഇരുവരും നാലാം വിക്കറ്റില്‍ 244 റണ്‍സ് കൂട്ടിചേര്‍ത്തു. പാകിസ്ഥാന്റെ സല്മാന് അഘാ രണ്ട് വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: