കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 35-ാമത് ദേശീയ സീനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ 35 പോയിന്റ് നേടി ഹരിയാനയും പുരുഷ വിഭാഗത്തില്‍ 25 പോയിന്റ് നേടി സര്‍വീസസും ഓവറോള്‍ ചാമ്പ്യന്മാരായി.
വനിതാ വിഭാഗത്തില്‍ 16 പോയിന്റോടെ മണിപ്പൂര്‍ രണ്ടാം സ്ഥാനവും 10 പോയിന്റോടെ തമിഴ്നാട് മൂന്നാം സ്ഥാനവും നേടി. പഞ്ചാബ് ആറ് പോയിന്റും ചത്തീസ്ഗഡ് ആറ് പോയിന്റും കേരളവും ജമ്മു കശ്മീരും അഞ്ച് പോയിന്റ് വീതവും നേടി. ചണ്ഡീഗഡ് നാല് പോയിന്റും മഹാരാഷ്ട്ര മൂന്ന് പോയിന്റും നേടി.
പുരുഷ വിഭാഗത്തില്‍ 18 പോയിന്റോടെ മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 16 പോയിന്റോടെ ഹരിയാന മൂന്നാം സ്ഥാനവും നേടി. തമിഴ്നാട് 10, മണിപ്പൂര്‍ ഒന്‍പത് പോയിന്റും പഞ്ചാബ്, ജമ്മു-കാശ്മീര്‍ അഞ്ച് പോയിന്റ് വീതവും നേടി. ഗുജറാത്ത് മൂന്നും ബീഹാര്‍ രണ്ടു പോയിന്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: