കോട്ടയം : കായംകുളം എംഎല്‍എ പ്രതിഭയുടെ മകനെ ലഹരി കേസില്‍ എക്‌സൈസ് സംഘം പിടികൂടിയ സംഭവത്തില്‍ ലഹരി ഉപയോഗത്തെ നിസാരവല്‍ക്കരിച്ചു പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെ ആദ്യം വൈദ്യ പരിശോധനയ്‌ക്കു വിധേയമാക്കണമെന്ന് ബി ജെ പിമധ്യമേഖല പ്രസിഡന്റ് എന്‍. ഹരി.
കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിഉപയോഗവും വില്‍പ്പനയും വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് മന്ത്രി പരിഹസിക്കുന്ന രീതിയില്‍ പ്രതികരിച്ചത്.
ലഹരി ഉപയോഗിക്കുന്നവരെ ഉപദേശിച്ചു വിടുകയായിരുന്നു എക്‌സൈസ് ചെയ്യേണ്ടിയിരുന്നത് എന്നാണ് മന്ത്രിയുടെ പരസ്യ പ്രസ്താവന. പാര്‍ട്ടി എം.എല്‍എയുടെ മകന്‍ കുറ്റകൃത്യം ചെയ്താലും അതിനെ ന്യായീകരിക്കുന്നത് ഏതുതരം മാനസികാവസ്ഥയാണ്.
യാതൊരു അടിസ്ഥാനവും ഇല്ലാത്ത മന്ത്രിയുടെ മുന്‍ പ്രസ്താവനകള്‍ പലതും അദ്ദേഹം ലഹരിക്ക് അടിമയാണോ എന്ന സംശയം ജനിപ്പിക്കുന്നതാണ്.ഭരണഘടനാവിരുദ്ധ പ്രസംഗവും കേരളത്തില്‍ എന്തിനാ നെല്‍കൃഷി,തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങിയാല്‍ പോരേ തുടങ്ങിയ പ്രസ്താവനകളും അദ്ദേഹത്തിന്റെ സ്ഥിരതയില്‍ തന്നെ സംശയം തോന്നുന്നതാണ്.
ഇവരെ പിടികൂടിയ കുട്ടനാട് എക്‌സൈസ് സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതതിലൂടെ മുഖ്യമന്ത്രിയും സജി ചെറിയാനും നല്‍കുന്ന സന്ദേശം എന്താണ്. മുഖം നോക്കി നടപടിയെടുക്കണം അല്ലെങ്കില്‍ ശിക്ഷണ നടപടി നേരിടണമെന്നല്ലേ.ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഈ നടപടി ലഹരി മാഫിയക്ക് കരുത്ത് പകരുന്നതാണ്.
ലഹരിക്കെതിരെ പൊതു സമൂഹത്തില്‍ പോരാട്ട മുഖവുമായി നില്‍ക്കുന്ന സിപിഎമ്മിന്റെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് മന്ത്രി സജി ചെറിയാന്റെ നിലപാട് തന്നെയാണോ എന്ന് അറിയാന്‍ താല്‍പര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: