തിരുവനന്തപുരം: വിനോദ യാത്രകളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ കഴിയും വിധം തുക നിശ്ചയിക്കണമെന്ന് നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍. പണമില്ലാത്തതിനാല്‍ ഒരു വിദ്യാര്‍ത്ഥിയെയും വിനോദ യാത്രയില്‍ നിന്ന് മാറ്റി നിര്‍ത്തരുതെന്നും വിദ്യാര്‍ത്ഥികളെ സൗജന്യമായി പങ്കെടുപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യം മറ്റുള്ളവര്‍ അറിയാനിടയാകരുതെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഒപ്പം പോകുന്ന അധ്യാപകരുടെ ചെലവ് കുട്ടികളില്‍ നിന്ന് ഈടാക്കാന്‍ പാടില്ല. സ്കൂളില്‍ ജന്മദിനാഘോഷങ്ങളും മറ്റും സംഘടിപ്പിക്കുന്നത് കുട്ടികളുടെ നിര്‍ധനരായ രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ബാധ്യത വരാത്ത വിധമായിരിക്കണം. സിബിഎസ്ഇ അടക്കംം സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും സര്‍ക്കുലര്‍ ബാധകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: