കോട്ടയം: സ്വകാര്യ ബസുകളിലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ഡ്രൈവര്‍മാരാക്കാന്‍ അനുവദിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഡ്രൈവിങ് ലൈസന്‍സില്‍ ബ്ലാക്ക്മാര്‍ക്ക് കൊണ്ടുവരും. ഒരു വര്‍ഷത്തിനിടെ ആറ് ബ്ലാക്ക്മാര്‍ക്ക് വന്നാല്‍ ലൈസന്‍സ് തനിയെ റദ്ദാകുമെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ വൈക്കം- ചെന്നൈ, വൈക്കം -വേളാങ്കണ്ണി ബസ് സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്‌ദേഹം. വൈക്കം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറും തമിഴ്നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന തെങ്കാശി – ആര്യങ്കാവ് ബസ് സര്‍വീസ് കേരളത്തിലെ യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. യെ രക്ഷിക്കാനുള്ള ശ്രമങ്ങളോട് ജീവനക്കാരും യാത്രക്കാരും സഹകരിക്കണം. എം.എല്‍.എ ഫണ്ട് ലഭ്യമാക്കിയാല്‍ വൈക്കം ഡിപ്പോയില്‍ ഷോപ്പിങ് മാള്‍ അടക്കം പുതിയ കെട്ടിടം പണിയാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: