തിരുവനന്തപുരം: ദുര്‍വ്വാസാവ് മഹര്‍ഷിയുടെ ശാപത്തിന്റെ ഫലമായി ദേവന്മാരുടെ ശക്തികുറഞ്ഞു. ശക്തിവീണ്ടെടുക്കാന്‍ ദേവന്മാര്‍ മഹാവിഷ്ണുവിനെ സമീപിച്ചു. അസുരന്മാരെക്കൂടി കൂട്ടി പാലാഴി സമുദ്രം കടഞ്ഞ് അമൃതെടുക്കാന്‍ മഹാവിഷ്ണു ഉപദേശിച്ചു. പാലാഴി എന്ന് പറയുന്നത് പാല്‍ കൊണ്ടുള്ള ഒരു കടലാണ്. അത് കടയാന്‍ കടകോലായി ഒരു വലിയ ഒരു പര്‍വ്വതത്തെ കൊണ്ടുവന്നു. കയറായി വാസുകി എന്ന പാമ്പിനെ ഉപയോഗിച്ചു. അസുരന്മാര്‍ പാമ്പിന്റെ തലഭാഗവും, ദേവന്മാര്‍ വാലും പിടിച്ച് കടയാന്‍ തുടങ്ങി. പെട്ടെന്ന് കടകോലായ പര്‍വ്വതം സമുദ്രത്തില്‍ മുങ്ങിപ്പോയി. അപ്പോള്‍ മഹാവിഷ്ണു കൂര്‍മ്മാവതാരമെടുത്ത് പര്‍വ്വത്തെ ഉയര്‍ത്തുന്നത്.
വീണ്ടും കടയാന്‍ തുടങ്ങി. അങ്ങനെ കടയുന്തോറും പാലാഴിയില്‍ നിന്ന് ഓരോരോ സാധനങ്ങളായി പൊന്തിപ്പൊന്തി വന്നു. മൂധേവി, ശ്രീദേവി, അശ്വം, കാമധേനു അങ്ങനെ പലതും. ഒടുക്കം അമൃത് പൊന്തിവന്നു. അമരത്വം നല‍്കുന്ന അമൃത് സ്വന്തമാക്കാന്‍ വേണ്ടി ദേവന്മാരും അസുരന്മാരും തമ്മില്‍ പിടിവലിയായി. ഇതോടെ അമൃത് അസുരന്മാരുടെ കയ്യില്‍പ്പെട്ടുപോകാതിരിക്കാന്‍ മഹാവിഷ്ണു തന്റെ വാഹനമായ ഗരുഡനെ അയച്ചു. ഭഗവത് പുരാണം, വിഷ്ണുപുരാണം പോലെയുള്ള ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളിൽ പാലാഴിമഥനവുമായാണ് കുംഭമേളയെ ബന്ധപ്പിച്ചിരിക്കുന്നത്. ഗരുഡൻ വഹിച്ചിരുന്ന അമൃത കുംഭത്തിൽ നിന്ന് പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിൽ അമൃത് തുളുമ്പി വീണു എന്നാണ് വിശ്വാസം. ഈ പ്രദേശങ്ങള്‍ പുണ്യസ്ഥലങ്ങളായി പിന്നീട് അറിയപ്പെട്ടു. അതിനാലാണ് ഈ നാല് പ്രദേശങ്ങളിള്‍ ഇപ്പോള്‍ കുംഭമേള ആഘോിക്കുന്നത്. ഇതില്‍ പ്രയാഗ് രാജിന് കൂടുതല്‍ പ്രത്യേകത കല്പിക്കപ്പെടുന്നു. ഇവിടെ തുളുമ്പിവീണ അമൃത ഗംഗാനദിയില്‍ ലയിച്ചുവത്രെ. അതിനാലാണ് പ്രയാഗ് രാജ് കുംഭമേളയുടെ കേന്ദ്രബിന്ദു ആയിമാറുന്നത്.
എന്തുകൊണ്ട് മഹാകുംഭമേള 12 വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍
അമൃതിന് വേണ്ടി അസുരന്മാരും ദേവന്മാരും തമ്മിലുള്ള യുദ്ധം 12 ദിവസങ്ങളാണ് നീണ്ടുനിന്നത്. ഈ 12 ദിവസങ്ങള്‍ മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം 12 വര്‍ഷങ്ങളാണ്. അതിനാലാണ് 12 വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ മഹാകുംഭമേള ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: