മൂവാറ്റുപുഴ : കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ. മുടവൂർ ചുരമുടി ഭാഗത്ത് താമസിക്കുന്ന പത്തനംതിട്ട പുറമറ്റം തൃക്കുന്നത്ത് കവല വീട്ടിൽ അരുൺ (27), വെള്ളൂർക്കുന്നം മുടവൂർ വെളിയത്ത് കവല നെടു പറമ്പൻ വീട്ടിൽ റിക്സൻ വർഗീസ് (31), വെളിയത്ത് കവല ചേന്നാട്ട വീട്ടിൽ അഖിൽ ബോസ്(32), വെളിയത്തു കവല നെടു തല വീട്ടിൽ സജി (52) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
31ന് വൈകീട്ട് വെളിയത്ത് കവല ഭാഗത്താണ് സംഭവം.ബസിന് മുൻപിലൂടെ പോവുകയായിരുന്ന അരുണിന്റെ സ്ക്കൂട്ടർ സൈഡ് ഒതുക്കുന്നതിന് ബസ് ഡ്രൈവർ ഹോൺ മുഴക്കിയതാണ് പ്രകോപനകാരണം. ബസിന്റെ ചില്ല് എറിഞ്ഞുടക്കുകയും ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു.
ഡിവൈഎസ്പി പി എം ബൈജു ഇൻസ്പെക്ടർ ബേസിൽ തോമസ് സബ് ഇൻസ്പെക്ടർമാരായ വിഷ്ണു രാജു. കെ കെ രാജേഷ് . രജിത്ത് .പിസി ജയകുമാർ. എസ് സിപി ഒ മാരായ കെ.എ അനസ് ,ബിബിൽ മോഹൻ, സലിം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: