ന്യൂദെൽഹി:ദെൽഹി സർവ്വകലാശാലയ്ക്ക് കീഴിൽ പുതിയതായി സ്ഥാപിക്കാൻ പോകുന്ന കോളേജിന് വീർസവർക്കറുടെ പേരിന് പകരം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പേര് നൽകണമെന്നാവശ്യപ്പെട്ട് എൻഎസ് യു നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. പുതിയ കോളേജിന് മൻമോഹൻ സിംഗിന്റെ പേര് നൽകിയാൽ അത് തലമുറകൾക്ക് പ്രചോദനമാകുമെന്ന് എൻഎസ് യു പ്രസിഡൻ്റ് വരുൺ ചൗധരി അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ സമീപകാലത്തെ വേർപാട് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നത് അദ്ദേഹത്തിന്റെ പൈതൃകത്തിനുള്ള ഏറ്റവും ഉചിതമായ ആദരവായിരിക്കും. കത്തിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: