കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസിന്റെ വിധിയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബം. പ്രതികളുടെ ശിക്ഷാവിധിയിൽ പൂർണതൃപ്തരല്ലെന്ന് ഇരു കുടുംബങ്ങളും വ്യക്തമാക്കി.
ആദ്യ എട്ട് പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും നാല് സിപിഎം നേതാക്കൾക്കും ഇരട്ടജീവപര്യന്തം കിട്ടണമായിരുന്നെന്നും കൃപേഷിന്റെ സഹോദരി പ്രതികരിച്ചു. ശിക്ഷാവിധിയിൽ പൂർണതൃപ്തരല്ല ഞങ്ങൾ. പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചിട്ടില്ല. എട്ട് വരെയുള്ള പ്രതികൾക്കെങ്കിലും വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ വേദന ഞങ്ങൾക്ക് മാത്രമേ മനസിലാവുകയുള്ളൂ. പാർട്ടിയോട് സംസാരിച്ച് തീരുമാനം അറിയിക്കുമെന്നും ഇരു കുടുംബങ്ങളും പറഞ്ഞു.
കൂടാതെ സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം മാത്രം തടവുശിക്ഷ ലഭിച്ചതിൽ വളരെയധികം സങ്കടമുണ്ട്. അവർക്കും ജീവപര്യന്തം കിട്ടണമായിരുന്നു. പാർട്ടിയുമായി ആലോചിച്ച് അപ്പീൽ നൽകുന്നതിനെ കുറിച്ച് തീരുമാനമെടുക്കും. സിപിഎം നേതാക്കൾക്കും ജീവപര്യന്തം ശിക്ഷ കിട്ടുന്നതിന് ഏതറ്റം വരെയും പോവുമെന്നും ഇരു കുടുംബവും പ്രതികരിച്ചു.
പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷയാണ് ഇന്ന് പ്രഖ്യാപിച്ചത്. കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.
ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവുമാണ് ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: