ന്യൂദെൽഹി:ഉത്തരേന്ത്യയിലെ കനത്ത മൂടൽമഞ്ഞ് മൂലം വിമാന, ട്രെയിൻ സർവ്വീസുകൾ താറുമാറായി. ദൃശ്യപരത വൻതോതൽ കുറഞ്ഞതിനെ തുടർന്ന് ഡൽഹി ഇന്ദിരഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ 202 വിമാനങ്ങൾ വൈകി. സാധാരണയിൽ നിന്ന് മൂന്ന് ഡിഗ്രി സെൽഷ്യസ് കുറഞ്ഞതിനെ തുടർന്ന് താപനില 7 ഡിഗ്രി സെൽഷ്യസ് വരെയായി. ഫ്ലൈറ്റ് റഡാർ 24 പ്രകാരം ഡൽഹി വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ പുറപ്പെടുന്നത് 47 മിനിട്ട് വൈകി. ഇത് വിമാന സർവ്വീസുകളെ കാര്യമായി ബാധിച്ചു. അമൃത്സസർ ഗുവാഹത്തി, ലഖ്നൗ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകളൈ കാര്യമായി ബാധിച്ചു. വിമാന യാത്ര ആസൂത്രണം ചെയ്യുമ്പോൾ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കാൻ വിമാനക്കമ്പനികൾ യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതേ കാലാവസ്ഥ തുടരുയൊണെങ്കിൽ വിമാന സർവ്വീസ് റദ്ദാക്കേണ്ടിവരുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകി. ഡൽഹി, ലഖ്നൗ, ബംഗളുരു, അമൃത്സർ, ഗുവാഹത്തി, കോട്ട,ബുണ്ടി, സിക്കാർ, ജുൻജുനു, ചുരു ഗംഗാനഗർ, ടോങ്ക്, ഗുരുദാസ്പൂർ,തരൺതരൺ കപൂർത്തല , കുരുക്ഷേത്ര എന്നീ സ്ഥലങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുമെന്നാണ് ഐഎംഡി നൽകുന്ന മുന്നറിയിപ്പ്.
ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 24 ട്രെയിനുകളാണ് ഇന്നലെ വൈകി ഓടിയത്. സ്പ്രസ് 4 മണിക്കൂറും ഗോരഖ്ധാം എക്സ്പ്രസ് രണ്ട് മണിക്കൂറും ക്രാന്തി എക്സ്പ്രസ്, ശ്രംശക്തി എക്സ്പ്രസ് എന്നിവ മൂന്ന് മണിക്കൂറും വൈകി ഓടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: