ന്യൂദെൽഹി:2023 ൽ സംസ്ഥാനത്ത് നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് മണിപ്പൂരിന് 247 കോടിയുടെ പ്രത്യേക സഹായം ലഭിച്ചു. മണിപ്പൂരിൽ നടന്ന സംഘർഷത്തിൽ 250 ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾ ഭവനരഹിതരാകുകയും ചെയ്തിരുന്നു. അക്രമത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനായി 2023 ജൂൺ രണ്ടിന് 101.75 കോടി രൂപയാണ് അനുവദിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാനായി കോംപ്ലിമെൻ്ററി പോഷകാഹാരത്തിനും വ്യക്തിശുചിത്വക്കിനുമുള് പദ്ധതിക്കായി 89.22 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു കൊണ്ട് 2023 ഒക്ടോബർ 19ന് കേന്ദ്രസർക്കാർ തീരുമാനം വന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി നടത്തുന്ന ദുരിതാശ്വാസ പുനരധിവാസത്തിന് 2023 ജൂലൈ 27 ന് കേനദ്രസർക്കാർ അനുവദിച്ചത് 209.45 കോടി രൂപ അനുവദിച്ചു. ഈ പ്രത്യേക സഹായമായി സംസ്ഥാനത്തിന് നേരിട്ട് യഥാക്രമം 83.58 കോടി, 44.60 കോടി, 119.08 കോടി എന്നിങ്ങനെയാണ് പ്രത്യേക സഹായം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: