കോട്ട : ഗുജറാത്തിലെ രാജ്കോട്ട് പ്രദേശത്ത് ഹിന്ദു വ്യാപാരികളുടെ രണ്ട് കടകൾ തകർത്ത മുസ്ലീങ്ങൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഫാറൂഖ് മുസാനി ഉൾപ്പെടെ 25 ഓളം പേരടങ്ങുന്ന സംഘത്തിനെതിരെയാണ് രാജ്‌കോട്ട് പോലീസ് കേസെടുത്തത്.
പ്രതികൾ രാത്രിയിൽ ഹിന്ദുക്കളുടെ കടകളുടെ പൂട്ട് തകർത്ത് അകത്ത് കടക്കുകയും സാധനങ്ങൾ തെരുവിലേക്ക് വലിച്ചെറിഞ്ഞ് കടകൾ നശിപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കടയുടമകൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ഈ കടകൾ വഖഫ് സ്വത്തുക്കളാണെന്നും തങ്ങൾക്ക് അതേ അവകാശവാദം ഉന്നയിക്കുന്ന ഉത്തരവുകളുണ്ടെന്നും പ്രതികൾ വാദിച്ചു.
സംഭവത്തെത്തുടർന്ന് ഇരകളിൽ ഒരാളായ വീരേന്ദ്രഭായ് കൊട്ടെച്ച, ഫാറൂഖ് മുസാനിക്കും അജ്ഞാതരായ നിരവധി വ്യക്തികൾക്കുമെതിരെ രാജ്‌കോട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഡിസംബർ 31 ന് പരാതി നൽകിയെങ്കിലും ജനുവരി ഒന്നിന് തിരിച്ചറിഞ്ഞ 5 പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 189(3), 190, 329(3), 351(2) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
എഫ്ഐആർ പ്രകാരം ഡിസംബർ 31-നാണ് സംഭവം നടന്നത്. വഖഫ് ബോർഡ് ഉത്തരവ് ചൂണ്ടിക്കാട്ടി ഫാറൂഖ് മുസാനിയും മറ്റുള്ളവരും രാജ്‌കോട്ടിലെ ഓൾഡ് ദാനപീഠ് ഏരിയയിലെ കടകളിൽ അതിക്രമിച്ചു കയറി. രണ്ട് കടകളുടെ പൂട്ട് തകർത്ത് ഹിന്ദു വ്യാപാരികളുടെ സാധനങ്ങൾ തെരുവിലേക്ക് വലിച്ചെറിഞ്ഞു. ഹിന്ദു വ്യാപാരികൾ പതിറ്റാണ്ടുകളായി പാട്ടത്തിനെടുത്ത കടകളായിരുന്നു ഇതെന്നും എഫ്ഐആറിൽ പറയുന്നു.
ഈ സംഭവം പ്രാദേശിക വ്യാപാരി സമൂഹത്തിൽ നീരസം സൃഷ്ടിക്കുകയും സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുകയായിരുന്നു. നവാബ് മസ്ജിദ് ട്രസ്റ്റാണ് കടകൾ പരിപാലിക്കുന്നതെന്നും പതിറ്റാണ്ടുകളായി പാട്ടത്തിന് നൽകിയതാണെന്നും പരാതിക്കാരൻ പറഞ്ഞു.
എന്നാൽ പിന്നീടാണ് കടകൾ നിർമിച്ച ഭൂമി യഥാർത്ഥത്തിൽ പൊതുമരാമത്ത് വകുപ്പിൻ്റേതാണെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിക്കാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: