സാന്‍ ഫ്രാന്‍സിസ്കോ: കാലിഫോര്‍ണിയയിലെ ഒരു വാണിജ്യ കെട്ടിടത്തിലേക്ക് ഒരു ചെറിയ വിമാനം തകര്‍ന്നുവീണ് രണ്ട് പേര് കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ലോസ് ഏഞ്ചല്‍സില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി ഫുള്ളര്‍ട്ടണ്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ടിന് സമീപമായിരുന്നു അപകടം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല.
കൊല്ലപ്പെട്ടവര്‍ വിമാന യാത്രക്കാരാണോ അതോ തകര്‍ന്ന കെട്ടിടത്തിലെ തൊഴിലാളികളാണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: