കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വി ഐ പി ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍. ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. പരിപാടിക്കായി ഒരുക്കിയ വേദി അശാസ്ത്രീയമായി ഉണ്ടാക്കി അപകടം ഉണ്ടാക്കിയതിനാണ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക വഞ്ചനാ കുറ്റത്തില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനയ്‌ക്കുശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക.
അതിനിടെ പരിപാടി സംഘടിപ്പിക്കാന്‍ ചുമതല നല്‍കിയ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ പൊലീസിന് മുന്നിലെത്തിയില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണിത്.ഇതേക്കുറിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: