മന്നത്തു പത്മനാഭനെ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനും മനുഷ്യരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയ യഥാർഥ ദാർശനികനാണ് മന്നത്തു പത്മനാഭൻ എന്ന് മോദി അനുസ്മരിച്ചു.
എക്‌സ് പോസ്റ്റിൽ മോദി കുറിച്ചതിങ്ങനെ:
“ശ്രീ മന്നത്തു പത്മനാഭനെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനും മനുഷ്യരുടെ ദുരിതങ്ങൾ ഇല്ലാതാക്കുന്നതിനും അശ്രാന്തപരിശ്രമം നടത്തിയ യഥാർഥ ദാർശനികനായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനും പഠനത്തിനും അദ്ദേഹം നൽകിയ ഊന്നലും ശ്രദ്ധേയമായിരുന്നു. നമ്മുടെ രാഷ്‌ട്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടു നിറവേറ്റാൻ നാം പ്രതിജ്ഞാബദ്ധരാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: