ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദു നേതാവും ഇസ്കോൺ സന്യാസിയുമായ ചിൻമോയ് ദാസ് പ്രഭുവിന് ചിറ്റഗോംഗ് മെട്രോപൊളിറ്റൻ കോടതി ജാമ്യം നിഷേധിച്ചു. 30 മിനിറ്റോളം ഇരുപക്ഷത്തുനിന്നും വാദം കേട്ടതിന് ശേഷം മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി എം.ഡി സെയ്ഫുൾ ഇസ്ലാം തള്ളിയതായി ധാക്ക ആസ്ഥാനമായുള്ള ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
ചിൻമോയിയുടെ ഭാഗമായ സമ്മിലിത സനാതനി ജാഗരൺ ജോട്ടെ എന്ന സംഘടനയുടെ വക്താവ് കൂടിയായ മുതിർന്ന അഭിഭാഷകൻ അപൂർബ കുമാർ ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള പതിനൊന്ന് അഭിഭാഷകരുടെ സംഘമാണ് ചിൻമോയ് ദാസ് പ്രഭുവിന് വേണ്ടി കോടതിയിൽ ഹാജരായത്. ജാമ്യാപേക്ഷ നിഷേധിച്ച ഉടനെ കോടതിക്കുള്ളിൽ മുസ്ലീം അഭിഭാഷകർ ‘അല്ലാഹു അക്ബർ’ എന്ന് വിളിക്കുകയും ഇന്ത്യക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ചിൻമോയ് കൃഷ്ണ ദാസ് പ്രഭു ബംഗ്ലാദേശിലെ സനാതൻ ജാഗരൺ മഞ്ചിന്റെ വക്താവും ചിറ്റഗോങ്ങിലെ പുണ്ഡരിക് ധാമിന്റെ തലവനുമാണ്. കഴിഞ്ഞ നവംബറിലാണ് ഇദ്ദേഹത്തെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചത്. കഴിഞ്ഞ 42 ദിവസമായി അദ്ദേഹം ജയിലിൽ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: