ന്യൂദൽഹി: ഉത്തർ പ്രദേശിലെ ലഖ്നൗ കേന്ദ്രീകരിച്ച് ഗോമതി നദിയുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനുമായി ടെറിട്ടോറിയൽ ആർമി രംഗത്ത്. ഇതിനായി ഒരു പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകി പ്രവർത്തനം തുടങ്ങി. ഗംഗ ടാസ്ക് ഫോഴ്സ് അഥവാ ജിടിഎഫ് ബറ്റാലിയൻ എന്ന് പേരിട്ടിരിക്കുന്ന കമ്പനി ഗോമതി നദിയുടെ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി പ്രവർത്തിക്കും.
വിമുക്തഭടന്മാരെ അടക്കം ഉൾക്കൊള്ളുന്ന ടാസ്ക് ഫോഴ്സ് മലിനീകരണ നിരീക്ഷണം, നദീതീരങ്ങളിലും ഘാട്ടുകളിലും പട്രോളിംഗ്, പൊതുജനങ്ങൾക്കായി ബോധവൽക്കരണ കാമ്പയിനുകൾ, നദീതീരസ്ഥിരീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ചുമതലകൾ ഏറ്റെടുക്കും. ഇതിന്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങ് പുതുവർഷദിനത്തിൽ നടന്നു.
ടെറിട്ടോറിയൽ ആർമി ഗ്രൂപ്പ് ആസ്ഥാനത്തെ കമാൻഡർ ബ്രിഗേഡിയർ ചിന്മയ് മധ്വാൾ ജിടിഎഫിന്റെ കമാൻഡിംഗ് ഓഫീസർ കേണൽ അരവിന്ദ് പ്രസാദിന് പ്രതീകാത്മക പതാക കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. 2024 സെപ്റ്റംബറിൽ പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ജലശക്തി മന്ത്രാലയത്തിന്റെ നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ കീഴിലാണ് പുതിയ കമ്പനിക്ക് രൂപം നൽകിയത്.
ചടങ്ങിൽ ബാബാസാഹേബ് ഭീംറാവു അംബേദ്ക്കർ സർവ്വകലാശാലയിലെ പ്രൊഫ. ഡോ. വെങ്കിടേഷ് ദത്ത ഉൾപ്പെടെ സൈനിക – സിവിലിയൻ മേഖലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. ഗോമതി നദിയുടെ ചരിത്ര പശ്ചാത്തലവും നദി നേരിടുന്ന പുതിയ വെല്ലുവിളികളും സംബന്ധിച്ച് പ്രൊഫ. ദത്ത പ്രഭാഷണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: