കൊച്ചി : അറേബ്യൻ മരുഭൂമിയിൽ തലപ്പാവണിഞ്ഞ് നിൽക്കുന്ന സന്ദീപ് വാര്യരെ പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ .എ ജയശങ്കർ. പ്രച്ഛന്ന വേഷമാണ് സന്ദീപ് വാര്യർ ധരിച്ചിരിക്കുന്നതെന്നും, ഉദര നിമിത്തം ബഹുകൃത വേഷമെന്നുമാണ് ജയശങ്കറുടെ പരിഹാസം.
‘ മതേതര വാദിയായി പ്രച്ഛന്ന വേഷം ധരിച്ച വീരശ്രീ സന്ദീപ് വാര്യർ അറേബ്യൻ മരുഭൂമിയിൽ.. ഉദര നിമിത്തം ബഹുകൃത വേഷം!‘ ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ ‘ നമ്മുടെ പ്രധാനമന്ത്രി അടക്കമുള്ളവർ വിവിധ സംസ്ഥാനങ്ങളിൽ പോകുമ്പോൾ അതാത് സംസ്ഥാനങ്ങളിലെ തലപ്പാവ് അണിയിക്കാറുണ്ടല്ലോ ‘ എന്നാണ് സന്ദീപ് വാര്യർ ചോദിക്കുന്നത് .
നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത് . ഫോട്ടോ എടുത്തത് പോട്ടെ , എന്നാൽ അതിനെ പ്രധാനമന്ത്രിയുമായി താരതമ്യം ചെയ്യാൻ എങ്ങനെ തോന്നിയെന്നാണ് ചിലർ ചോദിക്കുന്നത് . മന്‍മോഹന്‍സിംഗിന്റെ ദുഃഖാചരണമാണ് , കോൺഗ്രസുകാർ നേതാക്കൾക്ക് കൊടുക്കുന്ന പരിഗണന ഇതാണ് എന്നും ചിലർ വിമർശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: