ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് നിരാശ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗാള്‍ കിരീടം നേടിയത്.
ഇഞ്ചുറി ടൈമില്‍ റോബി ഹാന്‍സ്ഡയാണ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടാന്‍ കേരളത്തിന് അവസരം കിട്ടിയെങ്കിലും ബോക്സിന് അകത്തു നിന്ന് ലഭിച്ച ഇന്‍ഡയറക്ട് ഫ്രീ കിക്ക് ക്യാപ്റ്റന്‍ സഞ്ജുവിന് വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല.
ആദ്യപകുതിയിലും രണ്ടാം പകുതിയിലും കേരളമാണ് ആക്രമണത്തില്‍ മുന്നില്‍ നിന്നത്. നിരവധി ഗോളവസരങ്ങള്‍ കേരളം സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല. മത്സരം അധിക സമയത്തേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ കേരള ബോക്സിലേക്ക് ആദിത്യ ഥാപ്പ ഹെഡ് ചെയ്തു നല്കിയ പന്ത് കാലിലൊതുക്കി പോയിന്റ് ബ്ലാങ്കില്‍ നിന്ന് റോബി ഹാന്സ്ഡ ബംഗാളിന്റെ വിജയഗോള്‍ നേടി.
സന്തോഷ് ട്രോഫിയില്‍ 47ാം ഫൈനല്‍ കളിച്ച ബംഗാളിന്റെ 33ാം കിരീട നേട്ടം കൂടിയാണിത്. പതിനാറാം ഫൈനല്‍ കളിച്ച കേരളത്തിന് ഒമ്പതാം തവണയാണ് കാലിടറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: