തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരായ ദേബേഷ് കുമാര്‍ ബെഹ്ര, ഉമ, രാജ്പാല് മീണ, ജയനാഥ് എന്നിവരെ ഐജി കേഡറിലേക്ക് ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി. രാജ്പാല് മീണയെ വടക്കന്‍ മേഖല ഐജിയാക്കി. ജയനാഥിന് മനുഷ്യാവകാശ കമ്മീഷന് ഐജിയായാണ് പ്രമോഷന്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറിനെ ആഭ്യന്തര സുരക്ഷയുടെ അധിക ചുമതലയോടെ ഇന്റലിജന്‍സ് ഐജിയാക്കി. വടക്കന്‍ മേഖല ഐജി കെ സേതുരാമനെ കേരള പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. അഡ്മിനിസ്ട്രേഷന് ഡിഐജി എസ് സതീഷ് ബിനോയെ എറണാകുളം റേഞ്ച് ഡിഐജിയായി മാറ്റി .
ഇന്റലിജന്‍സ് ഐജി കല്‍രാജ് മഹേഷ് കുമാറാണ് ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജി. യതീഷ് ചന്ദ്ര, ഹരിശങ്കര്‍, കാര്‍ത്തിക്.കെ, പ്രതീഷ് കുമാര്‍, നാരായണന് ടി എന്നിവരെ ഡിഐജിയായി പ്രമോഷന് നല്കി.
യതീഷ് ചന്ദ്രയെ കണ്ണൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചു. ഹരിശങ്കര്‍ തൃശൂര്‍ റേഞ്ചിലും, കാര്‍ത്തിക് കെ വിജിലന്‍സിലും ആയിരിക്കും. നാരായണന് ടി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: