കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ നിന്നുള്ള പ്രമുഖ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും പഞ്ചായത്ത് പ്രധാനുമായ ലൗലി ഖരുൺ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരിയാണെന്ന് റിപ്പോർട്ട്. പാസ്‌പോർട്ടില്ലാതെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ലൗലി ഖരുൺ യഥാർത്ഥത്തിൽ ബംഗ്ലാദേശ് സ്വദേശിനിയായ നസിയ ഷെയ്ഖാണ്. . വ്യാജരേഖ ചമയ്‌ക്കൽ, അനധികൃത കുടിയേറ്റം, ശക്തരായ രാഷ്‌ട്രീയ പിന്തുണക്കാരുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്.
മാൾഡയിലെ റാഷിദാബാദ് ഗ്രാമപഞ്ചായത്ത് മേധാവി ലവ്‌ലി ഖരുൺ തന്റെ യഥാർത്ഥ വ്യക്തിത്വം വർഷങ്ങളായി മറച്ചുവെച്ചതായാണ് റിപ്പോർട്ടുകൾ . ഹരിശ്ചന്ദ്രപൂരിൽ നിന്നുള്ള സ്വാധീനമുള്ള ടിഎംസി നേതാക്കളുടെ പിന്തുണയോടെയാണ് പഞ്ചായത്ത് പ്രധാൻ എന്ന നിലയിൽ ലൗലി എത്തിയത് .
വിജയം ഉറപ്പാക്കാൻ വ്യാജ ഒപ്പുകളും രേഖകളും ലൗലി ഉണ്ടാക്കിയെന്ന് നാട്ടുകാർ തന്നെ പറയുന്നു . ” ലൗലിയുടെ തിരഞ്ഞെടുപ്പിന് സാക്ഷികളായി ഞങ്ങളുടെ പേരുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു,” നാട്ടുകാർ പറയുന്നു .
തെരഞ്ഞെടുപ്പിൽ ലൗലിയോട് പരാജയപ്പെട്ട സ്ഥാനാർത്ഥി രഹന സുൽത്താന സമർപ്പിച്ച ഹർജിയിൽ കൽക്കട്ട ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു . വിഷയം അന്വേഷിച്ച് ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചഞ്ചൽ സബ് ഡിവിഷണൽ ഓഫീസറോട് (എസ്ഡിഒ) ഹൈക്കോടതി നിർദേശിച്ചു. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും, അന്വേഷണ റിപ്പോർട്ട് ഇതുവരെ സമർപ്പിക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: