മോസ്‌കോ : റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കഴിഞ്ഞ ദിവസം രാത്രി 68 ഉക്രേനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. നശിപ്പിച്ചതിൽ 25 എണ്ണം ബ്രയാൻസ്ക് മേഖലയിലും 17 എണ്ണം ക്രിമിയയിലും വെടിവച്ചു വീഴ്‌ത്തിയെന്നാണ് റഷ്യൻ സൈന്യം അറിയിച്ചത്.
കൂടാതെ ക്രാസ്നോദർ പ്രദേശത്ത് 11 ഡ്രോണുകളും 10 ഡ്രോണുകൾ സ്മോലെൻസ്ക് മേഖലയിലും രണ്ടെണ്ണം ത്വെർ മേഖലയിലും റോസ്റ്റോവ്, കുർസ്ക്, കലുഗ മേഖലകളിൽ ഓരോന്ന് വീതവും വെടിവച്ചു വീഴ്‌ത്തി.
അതേസമയം ചൊവ്വാഴ്ച കീവിൽ റഷ്യൻ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഉക്രെയ്നിന്റെ വ്യോമ പ്രതിരോധം ശക്തി കൂട്ടിയിട്ടുണ്ട്. റഷ്യ അയച്ച ഒരു മിസൈൽ ഒരു കെട്ടിടത്തിൽ പതിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കീവ് സിറ്റി മിലിട്ടറി അഡ്മിനിസ്‌ട്രേഷൻ മേധാവി സെർഹി പോപ്‌കോ പറഞ്ഞു.
വടക്കുകിഴക്കൻ ഉക്രെയ്നിലെ സുമി മേഖലയിൽ, ഷോസ്റ്റ്ക നഗരത്തിലെ ഇൻഫ്രാസ്ട്രക്ചർ സൈറ്റുകൾ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക