ചെന്നൈ: ബിജെപി നേതാവ് അണ്ണാമലയുടെ പ്രതിഷേധം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതോടെ അണ്ണാ സര്‍വകലാശാലയിലെ ലൈംഗികാതിക്രമത്തിനെതിരെ തുറന്നകത്തുമായി തമിഴഗ വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. കത്ത് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
സ്ത്രീകളെയും പെണ്‍കുട്ടികളെയും അഭിസംബോധന ചെയ്യുന്നതാണ് കത്ത്. സ്ത്രീ സുരക്ഷയെക്കുറിച്ച് നമ്മളെ ഭരിക്കുന്നവരോട് എത്ര ചോദിച്ചാലും അര്‍ത്ഥമില്ല. തമിഴ്നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും എല്ലാ സ്ത്രീകളും ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കും അനാശാസ്യത്തിനും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും വിധേയരാകുന്നു. എന്ത് സാഹചര്യം വന്നാലും അവര്‍ക്കൊപ്പം നില്ക്കും, വിജയ് കത്തില്‍ പറയുന്നു.
ഈ മാസം 23നാണ് 19 വയസുള്ള എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി സര്‍വകലാശാല കാമ്പസില്‍ ക്രൂര ബലാത്സംഗത്തിനിരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: