ഉജ്ജൈന്‍ (മധ്യപ്രദേശ്): പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ശ്രീ മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന പുരോഹിതന് ഘനശ്യാം ഗുരുവും ആശിഷ് ഗുരുവും പ്രത്യേക പൂജയും അഭിഷേക പൂജയും നടത്തി.
നന്ദി സഭാമണ്ഡപത്തില്‍ എല്ലാവരുമൊത്ത് ശിവഭജനില് പങ്കെടുത്തു. മഹാകാലേശ്വരെ ദര്‍ശനത്തിനും ആരാധനയ്ക്കും ലഭിച്ച അവസരം ധന്യമാണെന്ന് രാജ്നാഥ്സിങ് എക്സില്‍ കുറിച്ചു.
ഭാരതത്തിന്റെ ആത്മീയ അവബോധത്തിന്റെ കേന്ദ്രമാണ് മഹാകാലേശ്വര സന്നിധി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവയ്ക്കായി ഞാന്‍ മഹാദേവനോട് പ്രാര്‍ത്ഥിച്ചു. ജയ് മഹാകാല്‍!, അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: