ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ ഐഡിക്ക് അപേക്ഷിച്ച് 300 ഓളം പാകിസ്ഥാൻ ഹിന്ദുക്കൾ . 2024 മെയ് മാസത്തിൽ പൗരത്വ ഭേദഗതി നിയമമനുസരിച്ച് ഇവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചിരുന്നു.
സ്വന്തം രാജ്യം എന്ന് ഇവർ വിശേഷിപ്പിക്കുന്നത് ഇപ്പോൾ ഇന്ത്യയെയാണ് . അതുകൊണ്ട് തന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നതിന്റെ സന്തോഷവും ഇവർക്കുണ്ട്. ഏത് സർക്കാർ അധികാരത്തിൽ വന്നാലും ഞങ്ങളെ ഇവിടെ തുടരാൻ അനുവദിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറയുന്നു.
അടുത്ത വർഷം ആദ്യമാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. . ഇവരിൽ പലരും ഒരു ദശാബ്ദത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. എന്നാൽ അടുത്തിടെ മാത്രമാണ് പൗരത്വം ലഭിച്ചത്. സ്ത്രീകളിൽ മിക്കവരും വീട്ടമ്മമാരാണ്. പുരുഷന്മാർക്കാകട്ടെ ചെറിയ ജോലികളാണുള്ളത് . എങ്കിലും ഇവർ സംതൃപ്തരാണ്.
‘ പാകിസ്ഥാനിൽ ഞങ്ങൾ കർഷകരായിരുന്നു. പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങൾ അവിടെ നിന്ന് ഓടി രക്ഷപെട്ടു. ഇവിടെ ഞങ്ങൾക്ക് സന്തോഷമുണ്ട്, പക്ഷേ കൃഷി ചെയ്യാൻ ഭൂമിയില്ല. സർക്കാരിന് യമുനയുടെ തീരത്ത് പാട്ടത്തിന് ഭൂമി നൽകാൻ കഴിയുമെങ്കിൽ, ഞങ്ങൾ എന്തും കൃഷി ചെയ്ത് നൽകാം.‘ അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: