Kerala

ആലപ്പുഴ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റില്‍ അഗ്നിബാധ; 6 ലക്ഷം രൂപയുടെ നഷ്ടം

മാതാ അസോസിയേറ്റ്‌സ് എന്ന് സ്ഥാപനത്തിലെ റഗ് ആന്റ് ജൂട്ട് മാറ്റുകള്‍ക്കാണ് തീപിടിച്ചത്

Published by

ആലപ്പുഴ: ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റില്‍ അഗ്നിബാധ. തുമ്പോളി പള്ളിയ്‌ക്ക് വടക്ക് വശത്തുളള മാതാ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച രാവിലെ അഗ്നിബാധ ഉണ്ടായത്.

ആലപ്പുഴ അഗ്നിരക്ഷാ സേനയില്‍ നിന്ന് മൂന്ന് യൂണിറ്റുകളും ചേര്‍ത്തലയില്‍ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് ആറ് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

മാതാ അസോസിയേറ്റ്‌സ് എന്ന് സ്ഥാപനത്തിലെ റഗ് ആന്റ് ജൂട്ട് മാറ്റുകള്‍ക്കാണ് തീപിടിച്ചത്.നഗരത്തിലെ സ്വകാര്യ കയര്‍ എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയില്‍ നിന്ന് സബ് കോണ്‍ട്രാക്ട് എടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇത്. ഇവിടുത്തെ സംഭരണശാലയ്‌ക്ക് അകലെ മാലിന്യം കത്തിച്ചതില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അഗ്നിബാധയ്‌ക്ക് കാരണമെന്ന് പൊലിസ് അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by