ന്യൂഡല്‍ഹി: ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (DST) വര്‍ഷാവസാന അവലോകനത്തില്‍ ഇന്ത്യയുടെ ശാസ്ത്ര, സാങ്കേതിക, നൂതനാശയ മേഖലകളിലെ വളര്‍ച്ചയും ആഗോള നേട്ടങ്ങളും പ്രദര്‍ശിപ്പിച്ചു. 2024-ലെ ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്സ് (GII) പ്രകാരം, ഇന്ത്യ 39-ാം സ്ഥാനത്തെത്തി., ലോകമെമ്പാടുമുള്ള ബൗദ്ധിക സ്വത്തവകാശ (IP) ഫയലിംഗില്‍ ആറാം സ്ഥാനവും നേടി..
നാഷണല്‍ ക്വാണ്ടം മിഷന്‍ (NQM)
നാഷണല്‍ ക്വാണ്ടം മിഷന്‍ (NQM) 2024-ല്‍ വലിയ മുന്നേറ്റം കുറിച്ചു. ആകെ 6003.65 കോടി രൂപയുടെ ചെലവില്‍ ആറ് വര്‍ഷത്തിനകം നടപ്പിലാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഈ പദ്ധതി, ക്വാണ്ടം ടെക്‌നോളജി മേഖലയില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. നിലവില്‍, നാല് പ്രമേയാധിഷ്ഠിത ഹബുകള്‍ (T-Hubs) സജ്ജമാക്കിയിട്ടുണ്ട്:
ഐഐഎസ്സി ബംഗളുരു – ക്വാണ്ടം കമ്പ്യൂട്ടിംഗ്
ഐഐടി മദ്രാസ് – ക്വാണ്ടം കമ്മ്യൂണിക്കേഷന്‍ (C-DOT സഹകരിച്ച്)
ഐഐടി ബോംബെ – ക്വാണ്ടം സെന്‍സിംഗ് ആന്‍ഡ് മെട്രോളജി
ഐഐടി ഡല്‍ഹി – ക്വാണ്ടം മെറ്റീരിയല്‍സ് ആന്‍ഡ് ഡിവൈസസ്
ഈ ഹബുകളില്‍ 43 പ്രാദേശിക സ്ഥാപനങ്ങളില്‍ നിന്നുള്ള 152 ഗവേഷകരുടെ പങ്കാളിത്തം നടന്നു. 31 ദേശീയ സ്ഥാപനങ്ങള്‍, 8 ഗവേഷണ ലബോറട്ടറികള്‍, 3 സ്വകാര്യ സ്ഥാപനങ്ങള്‍, 1 സര്‍വകലാശാല എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനം ആരംഭിച്ചു.
അനുസന്ധന്‍ – നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ANRF)
2024-ല്‍ ‘അനുസന്ധന്‍’ എന്ന പുതിയ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ANRF) സ്ഥാപിച്ചു. 2023-ല്‍ പ്രഖ്യാപിച്ച ANRF ആക്റ്റ് പ്രകാരമായിരുന്നു ഇതിന്റെ രൂപീകരണം. 2024 ഫെബ്രുവരി 5-ന് ഇതിന്റെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 10-ന് നടത്തിയ ആദ്യ ഗവര്‍ണിങ് ബോഡി യോഗത്തില്‍ ഇന്ത്യന്‍ ഗവേഷണ മേഖലയെ ആഗോള തലത്തിലേക്ക് ഉയര്‍ത്താനുള്ള തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്തു.
ദേശീയ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്‍ (NSM)
ദേശീയ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്‍ (NSM) 2024-ല്‍ 5 പെറ്റാഫ്ലോപ്പുകള്‍ അധികം ചേര്‍ത്തു. ഇതോടെ ഇന്ത്യയുടെ മൊത്തം കംപ്യൂട്ടിംഗ് ശേഷി 32 പെറ്റാഫ്ലോപ്പിലേക്ക് ഉയര്‍ന്നിരിക്കുന്നു. ഇന്ത്യയിലുടനീളം വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയ്‌ക്ക് ഈ പുതിയ കമ്പ്യൂട്ടിംഗ് ശേഷി വലിയ പിന്തുണ നല്‍കുന്നു.
കാലാവസ്ഥാ വ്യതിയാന സംരംഭങ്ങള്‍
2024-ല്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നാല് പുതിയ മികവിന്റെ കേന്ദ്രങ്ങള്‍ (Centres of Excellence) സ്ഥാപിച്ചു. വെള്ളപ്പൊക്ക, വരള്‍ച്ച എന്നിവയുടെ റിസ്‌ക് മാപ്പിംഗിനായി വിപുലമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വനിതാ ശാസ്ത്രജ്ഞരുടെ മുന്നേറ്റം
2024-ല്‍ 340-ലധികം വനിതാ ശാസ്ത്രജ്ഞര്‍ ഫെലോഷിപ്പ് പ്രോഗ്രാമുകളിലൂടെ പിന്തുണയ്‌ക്കപ്പെട്ടു. ശാസ്ത്ര-സാങ്കേതിക മേഖലയിലേക്കുള്ള വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തുകയും പുതിയ ഫെലോഷിപ്പുകള്‍ ആരംഭിക്കുകയും ചെയ്തു.
ടെക്നോളജി ഡെവലപ്മെന്റ് ബോര്‍ഡ് (TDB)
ടെക്നോളജി ഡെവലപ്മെന്റ് ബോര്‍ഡ് (TDB) 2024-ല്‍ 220.73 കോടി രൂപയുടെ സഹായത്തോടെ ഏഴ് പ്രധാന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി. നവീകരണ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ രാജ്യത്തെ ടെക്നോളജി മേഖലക്ക് വലിയ ഉണര്‍വ് നല്‍കാനാകും.
വികസനത്തിനുള്ള ശാസ്ത്രം
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ശാസ്ത്ര-സാങ്കേതിക ഇടപെടലുകള്‍ വന്നു. ടൈഡ് (TIDE), എസ്എസ്പി (SCSP), ടി.എസ്പി (TSP) എന്നിവയെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി. 100-ലധികം പുതിയ പദ്ധതികള്‍ 2024-ല്‍ ആരംഭിച്ചു.
2024-ല്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ ആഗോള തലത്തില്‍ ശാസ്ത്ര-സാങ്കേതിക രംഗത്ത് മുന്നിട്ടുനിർത്തുന്ന ഒരു ശക്തിയാക്കി മാറ്റുവാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: