മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യന്‍ ടീം സമനിലയ്ക്കായി പോരാടുന്നതിനിടെ യശസ്വി ജയസ്വാള്‍ പുറത്തായത് വിവാദത്തില്‍. 71ാം ഓവറിലാണ് സംഭവം. പാറ്റ് കമ്മിന്‍സ് എറിഞ്ഞ ഷോര്‍ട്ട് പന്ത് ജയസ്വാള്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ചു. പന്ത് വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയുടെ കൈകളിലേക്ക് ് എത്തി. ഫീല്‍ഡ് അമ്പയര്‍ ഔട്ട് നല്‍കാത്തതോടെ, ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കമ്മിന്‍സ് ഡിആര്‍എസ് അഭയം തേടി.
പന്ത് ജയസ്വാളിന്റെ ബാറ്റിനോ ഗ്ലൗവിനോ തട്ടിയെന്ന അനുമാനത്തില്‍ തേര്‍ഡ് അമ്പയര്‍ ഔട്ടായി വിധിച്ചു. പക്ഷേ, സ്നിക്കോ മീറ്റര്‍ യാതൊരു സ്പൈക്കും കാണിച്ചിരുന്നില്ല. ദൃശ്യങ്ങളിലെ പന്തിന്റെ ചെറിയ ഗതിമാറ്റം അനുസരിച്ചാണ് അമ്പയര്‍ ജയസ്വാളിനെ പുറത്താക്കിയത്.
ജയ്സ്വാള്‍ മാത്രമല്ല ഇന്ത്യന്‍ ടീം ഒന്നടങ്കം ഞെട്ടി. തീരുമാനത്തില്‍ ഫീല്‍ഡ് അമ്പയര്‍മാരോട് പ്രതിഷേധം അറിയിച്ചാണ് ജയ്സ്വാള്‍ ക്രീസ് വിട്ടത്. 208 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 84 റണ്‍സെടുത്താണ് താരം മടങ്ങിയത്.ഇതോടെ ഇന്ത്യയുടെ സമനിലസാധ്യതയ്ക്ക് വലിയ തിരിച്ചടിയായി. ജയ്സ്വാള്‍ മടങ്ങിയതോടെ ഓസീസ് മത്സരം വിജയിച്ച് പരമ്പരയില്‍ മുന്നിലെത്തുകയും ചെയ്തു.
പെര്‍ത്ത് ടെസ്റ്റിലും സമാനമായ സംഭവം കെ.എല്‍. രാഹുലിനെതിരെ സംഭവിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്ത് രാഹുലിന്റെ ബാറ്റിന് സമീപം കടന്നു, സ്നിക്കോ മീറ്ററില്‍ ചെറിയ സ്പൈക്ക് ഉണ്ടായതിനാല്‍ തേര്‍ഡ് അമ്പയര്‍ രാഹുലിനെ പുറത്താക്കി. എന്നാല്‍ ഇത് പാഡിലൂടെയായിരുന്നെന്ന് പിന്നീട് വ്യക്തമായി.
ഇന്ത്യന്‍ ടീമിന്റെ പോരാട്ട മനോഭാവത്തിന് തിരിച്ചടിയായ ഈ തീരുമാനങ്ങള്‍, ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നുണ്ട്. അമ്പയറിംഗ് സ്റ്റാന്‍ഡേര്‍ഡുകളും ടെക്നോളജി ഉപയോഗം ഏവര്‍ക്കും നീതിയുണ്ടാക്കുന്ന രീതിയില്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
ക്രിക്കറ്റ് ആരാധകരും മുന്‍ കളിക്കാരും അമ്പയറിംഗ് രീതികളെക്കുറിച്ചും ഡിആര്‍എസ് പ്രക്രിയകളെക്കുറിച്ചും തുറന്ന വിമര്‍ശനമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: