പത്തനംതിട്ട: മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നടതുറന്നു. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്.
തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേല്‍ശാന്തി ടി. വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം ശ്രീകോവില്‍ തുറന്നു.മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ആഴിയില്‍ അഗ്നി പകര്‍ന്നതിന് ശേഷമാണ് കാത്തു നിന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി ചവിട്ടാന്‍ അനുമതി നല്‍കിയത്.
വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.തിരക്ക് പരിഗണിച്ചാണ് അഞ്ച് മണിക്ക് തുറക്കാന്‍ നിശ്ചയിച്ചിരുന്ന നട നാല് മണിക്ക് തന്നെ തുറന്നത്.
മണ്ഡലമഹോത്സവത്തിന് ശേഷം ഡിസംബര്‍ 26ന് ശബരിമല നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം ഉണ്ടാകും. ജനുവരി 20ന് രാവിലെ നടയടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: